ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആർബിഐ പണനയം: സമ്പദ്ഘടനയെ ബാധിക്കുന്നതെങ്ങനെ? വിദഗ്ധർ പ്രതികരിക്കുന്നു

റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായി. ഇതോടെ കോവിഡിന് മുന്‍പുള്ള നയത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ആര്‍ബിഐ തയ്യാറായി. എന്നാല്‍ ജിഡിപി അനുമാനം 7.2 ശതമാനമാക്കി നിലനിര്‍ത്തിയിട്ടുണ്ട്. പലിശനിരക്കിലുള്ള വര്‍ധനവ് മാന്ദ്യമുണ്ടാക്കില്ലെന്ന് കേന്ദ്രബാങ്ക് ഉറപ്പിച്ചുപറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രബാങ്കിന്റെ പുതിയ പണനയ പ്രഖ്യാപനത്തെക്കുറിച്ച് വിദഗ്ധർ പ്രതികരിക്കുകയാണിവിടെ.

സാമ്പത്തിക സുസ്ഥിരത നിലനിർത്തുന്നതിൽ ആർബിഐ പ്രതിജ്ഞാബദ്ധം

ജോർജ് അലക്‌സാണ്ടർ
(മുത്തൂറ്റ് ഫിനാൻസ് എംഡി)

ങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി, ആർബിഐ റിപ്പോ നിരക്കിൽ 50 ബിപിഎസ് വർദ്ധനവ് പ്രഖ്യാപിക്കുകയും ‘വിത്ത്ഡ്രോവൽ ഓഫ് അകമോഡേഷൻ’ എന്ന നയപരമായ നിലപാട് നിലനിർത്തുകയും ചെയ്തു. പണപ്പെരുപ്പ പ്രതീക്ഷകൾ കുറയ്ക്കുന്നതിനായി തുടർച്ചയായി മൂന്നാം തവണയാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്. ഉയർന്ന ക്രൂഡ് ഓയിൽ വില, നീണ്ടുനിൽക്കുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കർശനമാക്കൽ എന്നിവയിൽ ആഗോള മാക്രോ ഫ്രണ്ടിലെ വെല്ലുവിളികൾ തുടരുന്നു.

ഇതിനിടയിൽ, ആർബിഐ അതിന്റെ FY23 ജിഡിപി പ്രവചനം 7.2% ആയി നിലനിർത്തി, ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങളിൽ വിപുലമായ തോതിൽ വിപുലീകരണവും നഗര ആവശ്യം ശക്തിപ്പെടുത്തുന്നതിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി ഘടകങ്ങളും കണക്കിലെടുക്കുന്നു. എന്നിരുന്നാലും, ഗ്രാമീണ ആവശ്യം ഇതുവരെ പൂർണ്ണമായി പുനരുജ്ജീവിപ്പിച്ചിട്ടില്ല, ഞങ്ങൾ അത് നിരീക്ഷിക്കും.

ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) ക്രോസ്-ബോർഡർ ഇൻവേർഡ് ബിൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ആർബിഐ നിർദ്ദേശിച്ചിട്ടുള്ള ഒരു പ്രധാന വികസനം. ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകളിൽ വെല്ലുവിളികൾ നേരിടുന്ന എൻആർഐകളിൽ നിന്ന് എളുപ്പത്തിലുള്ള പേയ്‌മെന്റുകൾ സാധ്യമാക്കാൻ ഞങ്ങളെ പോലുള്ള ക്രോസ് ബോർഡർ റെമിറ്റൻസ് ലൈസൻസുള്ള സ്ഥാപനങ്ങളെ ഇത് സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

വിലയും സാമ്പത്തിക സുസ്ഥിരതയും നിലനിർത്തുന്നതിൽ ആർബിഐ പ്രതിജ്ഞാബദ്ധമാണ്, പ്രഷുബ്ധമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരെ ശേഷിയുള്ളതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് ഞങ്ങളുടെ ശുഭാപ്തിവിശ്വാസം നിലനിർത്തുന്നു, സ്വർണ്ണ വായ്പകൾക്കുള്ള നഗര-ഗ്രാമ ഡിമാൻഡ് 2023 സാമ്പത്തിക വർഷത്തിൽ സ്ഥിരമായി നിലനിൽക്കും.

ആര്‍ബിഐ തീരുമാനം അനിവാര്യം

കെ പോൾ തോമസ്
(ഇസാഫ് ബാങ്ക് എംഡി & സിഇഒ)

ണപ്പെരുപ്പ പ്രവണതകളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയം പരിഷ്‌കരിച്ചതെന്ന് വ്യക്തമാണ്. ആഗോള സാഹചര്യത്തിന്റെ ആഘാതം 6.7 ശതമാനം പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എന്നിരുന്നാലും, സാമ്പത്തിക വളര്‍ച്ചാ അനുമാനം 7.2 ശതമാനം തന്നെയാണ്. സൂചകങ്ങള്‍ നഗര മേഖലയിലെ ആവശ്യകതയില്‍ പുരോഗതി കാണിക്കുകയും കാലവര്‍ഷം ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കുകയും ചെയ്തതിനാല്‍ നിക്ഷേപങ്ങളിൽ പുരോഗതിയുണ്ടായി. എന്നിരുന്നാലും പണപ്പെരുപ്പം കുറയുന്ന സാഹചര്യമില്ല. അതുകൊണ്ടുതന്നെ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ആര്‍ബിഐ തീരുമാനം അനിവാര്യമായി തോന്നുന്നു.

പ്രഖ്യാപനങ്ങൾ ബാങ്കുകളെ സംബന്ധിച്ച് പ്രതീക്ഷാകരം

വെങ്കടരാമന്‍ വെങ്കടേശ്വരന്‍
(ഗ്രൂപ്പ് പ്രസിഡന്റ് & സിഎഫ്ഒ, ഫെഡറല്‍ ബാങ്ക്‌)

പ്രതീക്ഷകൾക്കനുസൃതമായി തന്നെയാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് അര ശതമാനം വർദ്ധനവ് വരുത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര രംഗത്തെ അനിശ്ചിതത്വവും വിലക്കയറ്റത്തെ തുടർന്നുണ്ടായ വ്യാപാരക്കമ്മിയും ചേർന്നപ്പോൾ നിരക്കുവർദ്ധന ഒഴിവാക്കൽ പ്രയാസമായിരുന്നു. കോവിഡിന് മുൻപത്തെ നിരക്കിലേക്ക് പലിശ എത്തിക്കഴിഞ്ഞു. വിലക്കയറ്റം ഉയർന്നു തന്നെയാണ് നിൽക്കുന്നത്. വിഭവശേഷി പരമാവധി ഉപയോഗിക്കും എന്നതും ബാങ്ക് വായ്പ ഉയരും എന്നുമുള്ള പരാമർശങ്ങൾ ബാങ്കുകളെ സംബന്ധിച്ച് പ്രതീക്ഷാകരമാണ്.

പണപ്പെരുപ്പ ഭീഷണിയെ മറികടക്കാന്‍ സഹായിക്കും

മുരളി രാമകൃഷ്ണന്‍
(എംഡി & സിഇഒ, സൗത്ത് ഇന്ത്യന്‍ ബാങ്ക്‌)

റ്റവും പുതിയ പണ നയത്തില്‍ ആര്‍ബിഐ ഒരു നിയന്ത്രിത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അസ്ഥിരമായ സാഹചര്യങ്ങളിലും വളര്‍ച്ചയും പണപ്പെരുപ്പവും സന്തുലിതമാക്കാനുള്ള ശ്രമങ്ങളുടെ ബൃഹത് വീക്ഷണകോണിലൂടെ വേണം ഈ നടപടിയെ കാണാന്‍. റിപോ നിരക്കില്‍ 50 ബേസ് പോയിന്റുകളുടെ വര്‍ധന വലുതായി തോന്നിയേക്കാം, എന്നാല്‍ പണപ്പെരുപ്പ പ്രവണതയെ മരവിപ്പിക്കാന്‍ ഇത് ആവശ്യമാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആര്‍ബിഐ നിരക്കുകള്‍ കൂട്ടുന്നത്.

നേരത്തെ ഉണ്ടായ നിരക്കുവര്‍ധനകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. എങ്കിലും ആശങ്ക പണപ്പെരുപ്പമാണ്. 2023 സാമ്പത്തിക വര്‍ഷം ഇത് 6.7 ശതമാനം ആകും എന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. റീട്ടെയ്ല്‍ പണപ്പെരുപ്പമാണ് മുഖ്യ പ്രശ്‌നം. നമ്മുടെ ശക്തമായ സാമ്പത്തിക അടിസ്ഥാനഘടകങ്ങളും മെച്ചപ്പെട്ട കരുതല്‍ പണശേഖരവും കണക്കിലെടുക്കുമ്പോള്‍ ഈ റിപ്പോ നിരക്കു വര്‍ധന പണപ്പെരുപ്പ ഭീഷണിയെ മറികടക്കാന്‍ ഇന്ത്യയെ ഗുണപരമായി സഹായിക്കുമെന്നാണ് പ്രതീക്ഷ.

പലിശ നിരക്കിലെ വര്‍ധനവ് ഇനിയും പ്രതീക്ഷിക്കാം

ഡോ. വി കെ വിജയകുമാര്‍
(ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിസ്)

സാമ്പത്തിക വര്‍ഷം ഇനിയും രണ്ട് തവണ കൂടി പലിശ നിരക്ക് വര്‍ധന് പ്രതീക്ഷിക്കാമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍. സാമ്പത്തിക വളര്‍ച്ച നിരക്ക് ഈ സാമ്പത്തിക വര്‍ഷം 7.2 ശതമാനമായി ശക്തമായ നിലയില്‍ തുടരുന്നത് എംപിസി ക്ക് കര്‍ശന പണ നയം തുടരാന്‍ സഹായിക്കും. വര്‍ഷാവസാനത്തോടെ റിപോ നിരക്ക് 6 ശതമാനം ആവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) പ്രഖ്യാപിച്ച പലിശ നിരക്ക് വര്‍ധനവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭവന വായ്പ തുടങ്ങിയ മിക്ക വായ്പകളും റിപോ നിറക്കുമായി ബന്ധപ്പെടുത്തിയത് കൊണ്ട് വായ്പകളുടെ പലിശ നിരക്കുകള്‍ വര്‍ധിക്കും. ഇ എം ഐ തവണകള്‍ വര്‍ധിക്കും. ഡെപ്പോസിറ് പലിശ നിരക്കുകള്‍ അല്പം കാലതാമസത്തോടെ മാത്രമേ വര്‍ധിക്കു. ബാങ്കുകളില്‍ ഇപ്പോഴും ഡെപ്പോസിറ്റ്കളും പണലഭ്യതയും കൂടുതലാണ് എന്നതാണ് വസ്തുത.

ഭുരിപക്ഷം വിദഗ്ധരും പ്രതീക്ഷിച്ച 0.35 % റിപോ നിരക്ക് വര്‍ധനവിനെക്കാള്‍ 0.15 ശതമാനം കൂട്ടി 0.5 ശതമാനം പലിശ നിരക്ക് വര്‍ധനവാണ് എംപിസി പ്രഖ്യാപിച്ചത്. വിലക്കയറ്റം ഇപ്പോഴും ഉയര്‍ന്ന നിലയിലാതു കൊണ്ട് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് എംപിസി കരുതുന്നു. പ്രക്ഷുബ്ധമായ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പാദ്വ്യവസ്ഥ ശക്തമാണെന്ന റിസര്‍വ് ബാങ്ക് ഗവെര്‍ണരുടെ പ്രഖ്യാപനം വിപണികള്‍ക്ക് ഉണര്‍വ് പകര്‍ന്നു.

അടുത്ത പാദങ്ങളിലും നിരക്ക് ഉയർത്തിയേക്കും

ഇന്ദ്രൻ പാൻ
(യെസ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ്)

ലിശ നിരക്ക് വർദ്ധനയുടെ ഫ്രണ്ട്ലോഡിംഗിനുള്ള ശ്രമം തുടരുന്നതിനാൽ ആർബിഐ റിപ്പോ നിരക്കിൽ 50 ബിപിഎസ് വർദ്ധനവ് വരുത്തി, അതേസമയം സപ്ലൈ സൈഡ് ഷോക്കുകളുടെ രണ്ടാം റൗണ്ട് ഇഫക്റ്റുകൾ അടങ്ങിയിട്ടുണ്ടെന്നും ദീർഘകാല പണപ്പെരുപ്പ പ്രതീക്ഷകൾ ഉറപ്പാക്കുന്നു. ആഗോള വളർച്ച മന്ദഗതിയിലാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റ ഉപയോഗിച്ച്, മുന്നോട്ട് പോകുന്ന ധനനയം കർശനമാക്കുന്നതിന്റെ വേഗതയെ ഡാറ്റ ഗണ്യമായി നിർണ്ണയിക്കുമെന്ന് സെൻട്രൽ ബാങ്കർമാർ ഉയർത്തിക്കാട്ടുന്നു. അതിനാൽ, ഇവിടെ നിന്ന് (ലോകമെമ്പാടുമുള്ള മറ്റ് സെൻട്രൽ ബാങ്കുകളെപ്പോലെ) ആർബിഐ കൂടുതൽ ഡാറ്റാധിഷ്ഠിതയിലേക്ക് മാറുമെന്നും. സിപിഐ പണപ്പെരുപ്പത്തിന്റെ പാത താഴോട്ടായതിനാൽ ആർബിഐ വർദ്ധനയുടെ വേഗത നിയന്ത്രിക്കുകയും റിപ്പോ നിരക്ക് സെപ്റ്റംബറിൽ 25-35 ബിപിഎസും ഡിസംബറിൽ 25 ബിപിഎസുമായി ഉയർത്തുകയും തുടർന്ന് പണപ്പെരുപ്പ-വളർച്ച വിലയിരുത്തുന്നതിന് താൽക്കാലികമായി നിർത്തുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

X
Top