ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ആഗോള ക്രൂഡ് വില ഈ വർഷം 100 ഡോളർ തൊടുമെന്ന് വിദഗ്ധർ

ഗോള വിപണിയിൽ അധികം വൈകാതെ എണ്ണവില 100 ഡോളർ എന്ന മാന്ത്രിക സംഖ്യയിൽ എത്തുമെന്നു വിദഗ്ധർ. ഒരു ഉറവിടത്തിൽ നിന്നും നിലവിൽ ഉൽപ്പാദന വർധനയുമായ ബ്ന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് വിദഗ്ധരായ ജെപി മോർഗൻ വ്യക്തമാക്കി.

ജൂണിലെ യോഗത്തിൽ ഒപെക്ക് പ്ലസ് ഈ വർഷം അവസാനത്തോടെ ഉൽപ്പാദന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ വിപണി സാഹചര്യങ്ങളും, വിലയും പരിഗണിക്കുമ്പോൾ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്.

എണ്ണവില 100 ഡോളറിൽ എത്തിക്കുകയെന്നത് ഒപെക്ക് പ്ലസിന്റെ അപ്രഖ്യാപിത ലക്ഷ്യം കൂടിയാണ്. ഉൽപ്പാദനം വർധിപ്പിക്കുന്നതിന് ഉൽപ്പാദകർക്ക് വേണ്ടത്ര പ്രോത്സാഹനങ്ങൾ ലഭിക്കുന്നില്ലെന്നും ഫോറെക്‌സ് ലൈവിനെ ഉദ്ധരിച്ച് ജെപി റിപ്പോർട്ട് ചെയ്യുന്നു.

ഡിമാൻഡ് ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ സമയത്ത് ഉൽപ്പാദം വർധിപ്പിച്ചാൽ എണ്ണ വിപണികളിൽ കെട്ടികിടക്കും. ഇതു വില വീണ്ടും ഇടിയാൻ കാരണമാകും.

യുഎസിലും ഇൻവെന്ററികളിൽ ഇടിവ് രേഖപ്പെടുത്തിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഡബ്ല്യുടിഐ ക്രൂഡ് വില കുതിച്ചിരുന്നു. യുഎസ് ഗ്രേഡ് നിലവിൽ ബ്രെന്റ് ക്രൂഡുമായുള്ള അന്തരം കുറച്ചുവരികയാണ്.

അധികം വൈകാതെ യുഎസ് ഗ്രേഡും 100 ഡോളർ നിലവാരം കൈവരിച്ചേക്കാം. ഇക്കഴിഞ്ഞ ദിവസം യുഎസ് ഗ്രേഡ് വില 83.45 ഡോളർ വരെ ഉയർന്നിരുന്നു. നിലവിൽ യുഎസ് ഗ്രേഡ് 82.09 ഡോളറിലും, ബ്രെന്റ് ക്രൂഡ് 84.56 ഡോളറിലുമാണ് വ്യാപാരം ചെയ്യുന്നത്.

സെപ്റ്റംബറിൽ യുഎസ് ഫെഡ് നിരക്കുകൾ കുറച്ചേക്കുമെന്നു പ്രതീക്ഷയാണ് നിലവിൽ എണ്ണ ഉപഭോക്താക്കളുടെ ഏക പ്രതീക്ഷ. അതേസമയം ഇതു ഇരുതലമൂച്ഛയുള്ള വാളാണ്. നിരക്കുകൾ കുറച്ചാൽ ഡോളർ താഴെയിറങ്ങും.

ഇത് കൂടുതൽ എണ്ണവാങ്ങലിന് രാജ്യങ്ങളെ പ്രേരിപ്പിക്കും. ഇത് എണ്ണയുടെ ആവശ്യകത വർധിപ്പിക്കും. അതേസമയം എണ്ണ ഉൽപ്പാദകർ ഉൽപ്പാദനം വർധിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ എണ്ണവില കൂടുമെന്ന കാര്യത്തിൽ തർക്കമില്ല. അതിനാൽ വരുന്ന യുഎസ് ഫെഡ്, ഒപെക്ക് പ്ലസ് യോഗങ്ങൾ ഏറെ പ്രധാനമാണ്.

ചൈനയുടെ എണ്ണ ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും വിപണികളെ തളർത്തുന്നു. ജൂലൈ 12 വരെയുള്ള ആഴ്ചയിൽ 4.9 ദശലക്ഷം ബാരൽ വാണിജ്യ ക്രൂഡ് സ്റ്റോക്കുകളുടെ ഇൻവെന്ററി ഡ്രോ യുഎസിൽ രേഖപ്പെടുത്തി.

ഇഐഎയുടെ ഈ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡബ്ല്യുടിഐ ക്രൂഡ് വില വർധിക്കാൻ വഴിവച്ചത്. ഉയർന്ന സീസൺ ഡിമാൻഡും വില വർധിക്കാൻ കാരണമായി. യുണൈറ്റഡ് സ്‌റ്റേസിലെ ക്രൂഡ് ഓയിൽ ഇൻവെന്ററി ഇപ്പോൾ അഞ്ച് വർഷത്തെ ശരാശരിയേക്കാൾ ഏകദേശം 5% താഴെയാണ്.

ആഗോള എണ്ണവില പിടിവിട്ട് ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ പ്രാദേശിക എണ്ണക്കമ്പനികൾക്കു സാധിക്കില്ല. ഡോളറിനെരിരേ രൂപ മോശം പ്രകടനം നടത്തുന്നത് ഇതോടകം എണ്ണക്കമ്പനികളെ ബാധിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ എണ്ണ ആവശ്യം നാൾക്കുനാൾ വർധിച്ചുവരികയാണ്. അതിനാൽ തന്നെ എണ്ണവില വർധിക്കുന്നത് രാജ്യത്തിന്റെ ചെലവ് വർധിക്കുന്നതിനും കാരണമാകും.

X
Top