2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

യുപിഐ പണിമുടക്കാനുള്ള കാരണം ‘ഐപിഎല്‍’ എന്ന് വിദഗ്ധര്‍

ഗോളതലത്തില്‍ ഇന്ത്യയുടെ പ്രശസ്തി വര്‍ധിപ്പിച്ച കണ്ടുപിടിത്തമായിരുന്നു യുപിഐ. ഇന്ത്യന്‍ ബാങ്കിംഗ് സമ്പ്രദായത്തിന്റെ മുഖഛായ തന്നെ മാറ്റാന്‍ യുപിഐയ്ക്ക് സാധിച്ചു. വിദേശ രാജ്യങ്ങള്‍ പോലും ഇന്ത്യയുടെ ഡിജിറ്റല്‍ കണ്ടുപിടിത്തത്തിനായി ഇന്ന്ു വരി നില്‍ക്കുന്നു.

അതേസമയം കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 3 തവണയാണ് യുപിഐ നെറ്റ്‌വര്‍ക്ക് പണിമുടക്കിയത്. ഇതിനു പിന്നിലെ കാരണം തേടിപ്പോയ വിദഗ്ധരുടെ കണ്ടുപിടിത്തത്തില്‍ ഞെട്ടിയിരിക്കുയാണ് ടെക് ലോകം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആണ് നിലവില്‍ യുപിഐയ്ക്ക് പണികൊടുക്കുന്നത്. അതേ, നിങ്ങള്‍ വായിച്ചത് സത്യം തന്നെ. ക്രിക്കറ്റ് എങ്ങനെ യുപിഐയെ ബാധിക്കുന്നുവെന്നാകും നിങ്ങള്‍ ചിന്തിക്കുന്നതല്ലേ? വായന തുടര്‍ന്നോളൂ…

ഐപിഎല്‍ തുടങ്ങിയതോടെ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുള്ള നിയമപരവും, നിയമവിരുദ്ധവുമായ വാതുവെപ്പുകള്‍ വര്‍ധിച്ചിരിക്കുന്നു. ഇത് ബാങ്കുകളുടെ ഐടി അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിരിക്കുന്നു.

ഐപിഎല്‍ സമയത്ത് ഇന്ത്യയില്‍ എല്ലാ വര്‍ഷവും 100 ബില്യണ്‍ യുഎസ് ഡോളറിലധികം (ഏകദേശം 8.3 ലക്ഷം കോടി രൂപ) മൂല്യമുള്ള നിയമവിരുദ്ധ വാതുവെപ്പുകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിനു പുറമേ നിയമപരമായ ആപ്പുകള്‍ വഴി നടക്കുന്ന ഭാഗ്യ പരീക്ഷണങ്ങള്‍ വേറെയും, ഈ സീസണില്‍ മിക്ക നിയമവിധേയ ആപ്പുകളും പ്രതിദിനം ഒന്നാം സമ്മാനം 3 കോടി രൂപവരെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ക്രിപ്റ്റോകറന്‍സി, മ്യൂള്‍ അക്കൗണ്ടുകള്‍ എന്നിവ വഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വിദേശ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും രംഗത്തുണ്ട്. ഇത്തരം ചാനലുകള്‍ വഴി കോടികളുടെ ഇടപാടുകള്‍ ഒരേസമയം നടക്കുന്നു.

ഇത്തരം നിയമപരവും, അല്ലാത്തതുമായ ഇടപാടുകള്‍ക്ക് കൂടുതലും ഇന്ന് ഉപയോഗിക്കപ്പെടുന്നത് യുപിഐ നെറ്റ്‌വര്‍ക്ക് ആണ്. ഈ കനത്ത സമ്മര്‍ദം ആണ് 15 ദിവസത്തിനുള്ളില്‍ 3 തവണ യുപിഐയെ പണിമുടക്കിലേയ്ക്ക് നയിച്ചത്.

ഇന്ത്യയുടെ യുപിഐ സിസ്റ്റം ലോകത്തിലെ ഏറ്റവും വലിയ റിയല്‍-ടൈം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായി മാറിയിട്ടുണ്ട്.

പ്രതിവര്‍ഷം 3 ട്രില്യണ്‍ യുഎസ് ഡോളറിലധികം (ഏകദേശം 250 ലക്ഷം കോടി രൂപ) ഇടപാടുകള്‍ ഈ സിസ്റ്റം വഴി നടക്കുന്നു. ഐപിഎല്‍ എത്തിയതോടെ ഇടപാടുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഇത് സെര്‍വര്‍ ലോഡ് വര്‍ധിക്കാനും, ഇടപാടുകള്‍ പരാജയപ്പെടാനും കാരണമായി.

യുപിഐയുടെ മേല്‍നോട്ടക്കാരായ നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) എല്ലാ മാസവും ബാങ്കുകളുടെ ‘പരാജയ നിരക്കുകള്‍’ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പുറത്തിറക്കുന്നുണ്ട്. വരുന്ന മാസത്തെ റിപ്പോര്‍ട്ട് നിലവിലെ സാഹചര്യത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

X
Top