
കൊച്ചി: രാജ്യത്തെ മുൻനിര ഫാഷൻ, ലൈഫ്‌സ്റ്റൈൽ ബ്രാൻഡുകളിൽ ഒന്നായ ഫാബ് ഇന്ത്യ ഓണം പ്രമാണിചുള്ള ഏറ്റവും പുതിയ കളക്ഷനുകൾ അവതരിപ്പിച്ചു. ഓണത്തിന്റ പ്രതീതി ഉണർത്തുന്ന തനത് കേരളീയ ശൈലിയുള്ള ഡിസൈനുകളാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങളിൽ യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ പുതിയ ട്രെന്റുകളോട് ഇഴ ചേർത്തുള്ള ഡിസൈനുകളും പുറത്തിറക്കിയിട്ടുണ്ട്.
ഓണം കേരളത്തിന്റെ പാരമ്പര്യത്തേയും പൈതൃകങ്ങളേയും ആഘോഷിക്കുമ്പോൾ ഓണക്കോടിയിൽ ഉൾപ്പടെ എല്ലാത്തിലും ആ അനുഭവം പൂർണമായും കൊണ്ടുവരാനാണ് ഫാബ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത് എന്ന് ഫാബ് ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ബ്രാൻഡ് ആൻഡ് കമ്മ്യൂണിറ്റി ഹെഡ് ദിപാലി പടുവ പറഞ്ഞു.
ഓണത്തിന്റെ പ്രൗഢിയും വൈവിധ്യവും ഉൾക്കൊള്ളുന്ന രീതിയിൽ വെള്ള, സ്വർണം നിറങ്ങളുടെ ഷെയ്ഡിൽ രൂപകൽപ്പന ചെയ്‌ത ഡിസൈനുകളാണ് ഫാബ് ഇന്ത്യയുടെ ഓണം കളക്ഷനിലെ പ്രധാന ആകർഷണം.
നെയ്ത സാരികൾ,കുർത്ത, ദുപ്പട്ട, സ്റ്റിച് മുണ്ട്, സ്ലീവ്‌ലസ് ജാക്കറ്റ്, സ്റ്റോൾ തുടങ്ങി ഏതിലും ഓണം പ്രമാണിച്ചുള്ള ഡിസൈനുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, മുത്തിലും സ്വർണ്ണം പൂശിയ വെള്ളിയിലും മനോഹരമായി രൂപകൽപ്പന ചെയ്ത ആഭരണങ്ങളുടെ ശേഖരവും ഫാബ് ഇന്ത്യ അവതരിപ്പിചിട്ടുണ്ട്.
ഓണാഘോഷത്തിന്റെ പ്രതീതിയിൽ വീട് അലങ്കരിക്കാൻ സഹായിക്കുന്ന കര കൗശല വസ്തുക്കളും, പിച്ചളയിലുള്ള ഡിന്നർവെയറുകളും, ചെറിയ ഉരുളികളും, കുഞ്ഞു വിളക്കുകളും ഫാബിന്റെ ഷോറൂമികളിൽ എത്തിയാൽ കാണാം.
വസ്ത്രം മുതൽ വീട്ടുപകരണങ്ങൾ, അലങ്കാരങ്ങൾ, തുടങ്ങി ഫർണിച്ചറുകളിൽ വരെ ഉത്സവാന്തരീക്ഷം കൊണ്ടുവരാൻ സഹായിക്കുന്ന ഉത്പന്നങ്ങൾ എല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് ഫാബ് ഇന്ത്യ ഈ ഓണക്കാലത്ത്.