മുംബൈ: 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 39 കോടി രൂപയായി കുറഞ്ഞതായി അറിയിച്ച് എത്‌നിക് റീട്ടെയിൽ ബ്രാൻഡായ ഫാബ്ഇന്ത്യ. മുൻ വർഷം ഇത് 114 കോടി രൂപയായിരുന്നു. വരുമാനം മൂന്നിരട്ടി വർധിച്ചതിനാലാണ് നഷ്ട്ടം ഗണ്യമായി കുറഞ്ഞതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബ്രാൻഡ് 1,392 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയതായി കമ്പനി റജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിച്ച രേഖകൾ വ്യക്തമാകുന്നു. 2021 ജൂൺ മുതൽ കൊവിഡ് പാൻഡെമിക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന്, ഉത്സവ സീസണിൽ ഉപഭോക്തൃ വികാരം മെച്ചപ്പെടുകയും റീട്ടെയിൽ സ്റ്റോർ പോർട്ട്‌ഫോളിയോ വിപുലീകരിക്കുകയും ചെയ്‌തതായും. ഇത് വരുമാനം ഗണ്യമായി വർധിക്കാൻ സഹായിച്ചതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
4,000 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിന് ഫാബ്ഇന്ത്യയ്ക്ക് മാർക്കറ്റ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ഫാബ്ഇന്ത്യ അതിന്റെ ഓൺലൈൻ സാന്നിധ്യം വർദ്ധിപ്പിക്കുകയും അതിലൂടെ 93 കോടി രൂപയുടെ വരുമാനം നേടുകയൂം ചെയ്തിരുന്നു. ഇത് മൊത്ത വരുമാനത്തിന്റെ 16% സംഭാവന ചെയ്തു.