സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഫാബ് ഇന്ത്യ ഐപിഒ പിന്‍വലിച്ചു

ന്യൂഡല്‍ഹി: പരുക്കന്‍ വിപണി സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി 482 മില്യണ്‍ ഡോളറിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ പിന്‍വലിച്ചിരിക്കയാണ് ഇന്ത്യന്‍ വസ്ത്രറീട്ടെയ്‌ലര്‍ ഫാബിന്ത്യ.

പലിശ നിരക്ക് സ്‌റ്റോക്ക്് മാര്‍ക്കറ്റുകളെ സമ്മര്‍ദ്ദത്തിലാക്കുന്നത് കാരണം ലിസ്റ്റിംഗ് പ്ലാനുകള്‍ നിര്‍ത്തിവയ്ക്കുന്ന പുതിയ കമ്പനിയായി ഇതോടെ ഫാബ്.

സുസ്ഥിരവും പരമ്പരാഗതവുമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് പേരുകേട്ടതാണ് 62 വര്‍ഷത്തെ പഴക്കമുള്ള കമ്പനി.

നിരവധി ആഗോള ഇഎസ്ജി- കേന്ദ്രീകൃത ഫണ്ടുകള്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഫാബ് ഇന്ത്യ ഭാവിയില്‍ ലിസ്റ്റിംഗ് നടത്തിയേക്കാമെന്നും സൂചിപ്പിച്ചു. എങ്കിലും വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

ഇ-കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലും വെയറബിള്‍ ഇലക്ട്രോണിക്സ് കമ്പനിയായ ബോട്ടും റെയ്ഡ് കാരണം അനിശ്ചിതത്വത്തിലായ ജോയ് ആലുക്കാസും വിപണി സാഹചര്യങ്ങളെത്തുടര്‍ന്ന് തങ്ങളുടെ ഐപിഒകള്‍ പിന്‍വലിച്ചിരുന്നു.

‘മാര്‍ക്കറ്റ് സെന്റിമെന്റ് ഇപ്പോള്‍ ദുര്‍ബലമാണ്. കമ്പനികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഉയര്‍ന്ന മൂല്യത്തില്‍ പണം സ്വരൂപിക്കാന്‍ നോക്കുകയാണ്,’ മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ഹേമാംഗ് ജാനി പറയുന്നു.

പ്രധാന സെന്‍ട്രല്‍ ബാങ്കുകള്‍ നിരക്ക് ഉയര്‍ത്താന്‍ നോക്കുന്ന പശ്ചാത്തലത്തില്‍ ബെഞ്ച്മാര്‍ക്ക് നിഫ്റ്റി 50 ഈ വര്‍ഷം ഇതുവരെ 4 ശതമാനത്തിലധികം ഇടിവ് നേരിട്ടുണ്ട്.

X
Top