Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഫാക്ട് ഉത്തരേന്ത്യൻ വിപണിയിലേക്ക്

കൊച്ചി: ഫാക്ടംഫോസും മറ്റ് രാസവളങ്ങളും ഉൽപാദിപ്പിക്കാനുള്ള അമ്പലമേട്ടിലെ പുതിയ പ്ലാന്റ് അടുത്ത ജൂലൈയിൽ യാഥാർഥ്യമാവുമ്പോഴേക്ക് ഫാക്ട് ഉത്തരേന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണെന്ന് സിഎംഡി കിഷോർ രുങ്ട.

ബംഗാൾ, ബിഹാർ, ഒ‍ഡിഷ, മഹാരാഷ്ട്ര വിപണികളാണ് ലക്ഷ്യം. പുതിയ പ്ലാന്റിൽ 28 തരം രാസവളങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയും.

ഏതൊക്കെ വേണമെന്ന് വിപണി ആവശ്യം അനുസരിച്ചു തീരുമാനിക്കും. നിലവിൽ 6300 കോടിയാണ് ഫാക്ടിന്റെ വാർഷിക വിറ്റുവരവ്. പുതിയ പ്ലാന്റിന്റെ ഉത്പാദനവും ചേരുന്നതോടെ 8000 കോടിയായി ഉയരും.

എല്ലാവർഷവും ഇരുന്നൂറോളം പേർ വിരമിക്കുന്നതിനു പകരം അത്രയും പേരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

X
Top