ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഫാക്ടിന് 447.39 കോടി ലാഭം

ഏലൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് 2022- 23 സാമ്പത്തിക വർഷത്തിലെ ഡിസംബറിൽ അവസാനിച്ച ഒന്പതു മാസ കാലയളവിൽ ലാഭത്തിലും വിറ്റുവരവിലും ഗണ്യമായ വർധന.

447. 39 കോടി രൂപയുടെ ലാഭവും 4949.31 കോടി രൂപയുടെ വിറ്റുവരവുമാണ് ഫാക്ട് നേടിയത്. മുൻ വർഷം ഇതേ കാലയളവിൽ ലാഭം 119.84 കോടി രൂപയും വിറ്റുവരവ് 2732.25 കോടി രൂപയുമായിരുന്നു.

2022 -23 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന ലാഭമായ 165.79 കോടി രൂപയും, വിറ്റുവരവ് 1722 കോടി രൂപയുമാണ്. മുൻ വർഷത്തിൽ ഇതേ കാലയളവിൽ 43.59 കോടി രൂപ ലാഭവും 1208 കോടി രൂപ വിറ്റുവരവുമായിരുന്നു.

വളം വില്പനയിൽ മുൻവർഷത്തെ ഇതേ കാലയളവിലെ 2.66 ലക്ഷം ടണ്ണിൽ നിന്നും ഈ വർഷം 2.82 ലക്ഷം ടണ്ണായി ഉയർന്നു. ഫാക്ടിന്‍റെ വികസന പ്രവർത്തനങ്ങളെല്ലാം അതിന്‍റെ ഷെഡ്യൂൾ അനുസരിച്ച് പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ഈ മാസം മൂന്നിനു കൂടിയ ഡയറക്ടർ ബോർഡ് യോഗത്തിൽ കമ്പനിയുടെ ത്രൈമാസ ഫലങ്ങൾ അംഗീകരിച്ചതായും ഫാക്ട് വക്താവ് അറിയിച്ചു.

X
Top