ഇന്ത്യയുടെ ‘ഹലാല്‍’ വ്യാപാരത്തില്‍ കുതിപ്പ്; 2023ല്‍ 44,000 കോടിയുടെ വ്യാപാരംദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്രകേരളത്തിൽ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കംകേരളത്തിന്റെ നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞുബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

ലുലുവിനെ മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ച് ഫഡ്നവിസ്

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group) മഹാരാഷ്ട്രയിലേക്കും (Maharashtra). സ്വിറ്റ്സർലൻഡിലെ ദാവോസിൽ (Davos) നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (World Economic Forum) ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും (M.A. Yusuff Ali) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും (Devendra Fadnavis) കൂടിക്കാഴ്ച നടത്തി.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ലുലു ഗ്രൂപ്പിന്റെ ശക്തമായ സാന്നിധ്യമുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഫഡ്നവിസ് എക്സിൽ കുറിച്ചു.

നാഗ്പൂരിൽ ഹൈപ്പർമാർക്കറ്റ് (Lulu Hypermarket) ഉൾപ്പെടെയുള്ള ഷോപ്പിങ് സമുച്ചയമാകും ലുലു ഗ്രൂപ്പ് ഒരുക്കുക. മഹാരാഷ്ട്രയ്ക്ക് മികച്ച അവസരങ്ങളും വളർച്ചയും സമ്മാനിക്കുന്ന പദ്ധതിയായിരിക്കും ഇതെന്നും ഫഡ്നവിസ് എക്സിൽ കുറിച്ചു.

കേരളം, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവയ്ക്കുശേഷം ലുലു ഗ്രൂപ്പ് സാന്നിധ്യമറിയിക്കുന്ന സംസ്ഥാനമാകും മഹാരാഷ്ട്ര.

പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്ക് ലുലു ഗ്രൂപ്പ് ഉന്നതസംഘം വൈകാതെ മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു.

സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് രംഗത്തും ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

X
Top