Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ബിഐഎല്ലിന്റെ ഐപിഒ നടത്താനൊരുങ്ങി ഫെയര്‍ഫാക്‌സ്

ന്യൂഡല്‍ഹി: ബെംഗളൂരു വിമാനത്താവളത്തിന്റെ (ബിഐഎഎല്‍) പ്രാരംഭ പബ്ലിക്ക് ഓഫറിംഗ് നടപടികളുമായി മുന്നോട്ടുപോവുകയാണ് കനേഡിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്. അടുത്തവര്‍ഷത്തോടെ ലിസ്റ്റിംഗ് നടത്തുകയാണ് ലക്ഷ്യം. 3.7 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

30 ബില്യണ്‍-40 ബില്യണ്‍ രൂപ വരെ സമാഹരിക്കാമെന്ന് കണക്കുകൂട്ടുന്നു. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 54 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് കൈവശം വയ്ക്കുന്നത്. മൊത്തം നിക്ഷേപം 1 ബില്യണ്‍ ഡോളറിലധികം.

ഫെയര്‍ഫാക്‌സ് സ്ഥാപകന്‍ പ്രേം വത്സയുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപവും ഇതാണ്. മൊത്തം 7 ബില്യണ്‍ നിക്ഷേപമാണ് അദ്ദേഹത്തിന് ഇന്ത്യയിലുള്ളത്. വരുന്ന 4-5 വര്‍ഷത്തില്‍ അത് ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു.

സിമന്‍സ് പ്രൊജക്ട് വെഞ്ച്വേഴ്‌സ് ജിഎംബിഎച്ച്-20 ശതമാനം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ-13 ശതമാനം, കര്‍ണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഡവലപ്പ്‌മെന്റ് -13 ശതമാനം എന്നിവരാണ് ബിഐഎഎല്ലിലെ മറ്റ് ഓഹരിയുടമകള്‍.

X
Top