Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

യുഎസിൽ നിന്ന് ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഗ്രോ

ഗോളതലത്തിൽ അതിവേഗം വളരുന്ന, വിപണിയും സമ്പദ്‌വ്യവസ്ഥയും ഇന്ത്യയാണെന്നു നിസംശയം പറയാം. കൊവിഡിനു ശേഷം അതിവേഗം തിരിച്ചുവരാൻ രാജ്യത്തിനു സാധിച്ചു.

ആഗോള കമ്പനികളെല്ലാം തന്നെ ഇന്ത്യയെ ഒരു ഹബ്ബാക്കി മാറ്റാൻ, വിപണിയാക്കാനുമുള്ള ശ്രമത്തിലാണ്. ഇന്ത്യൻ ഓഹരി വിപണികളും ആഗോളതലത്തിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഒരോ മാസവും ഇന്ത്യൻ ഓഹരികളിലും, മ്യൂച്വൽഫണ്ടുകളിലുമുള്ള നിക്ഷേപ പങ്കാളിത്തം പടിപടിയായി വർധിച്ചു വരുന്നു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ വിപണികളിലും, നിക്ഷേപകർക്കിടയിലും ശ്രദ്ധ നേടിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ആണ് ഗ്രോ. ലളിതമായ നടപടിക്രമങ്ങളും, നിരക്കു ഘടനയുമാണ് ഗ്രോ പ്ലാറ്റ്‌ഫോമിനെ വിപണികളിൽ വ്യത്യസ്തമാക്കുന്നത്.

എന്നാൽ ഗ്രോ യുഎസ് വിപണി ആസ്ഥാനമായാണ് ഇതുവരെ പ്രവർത്തിച്ചിരുന്നതെന്നു നിങ്ങൾക്ക് അറിയാമോ? ഇന്ത്യൻ സ്റ്റോക്ക് ട്രേഡിംഗ്, മ്യൂച്വൽ ഫണ്ട് സ്റ്റാർട്ടപ്പായ ഗ്രോ അവരുടെ ആസ്ഥാനം യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി കമ്പനി അടുത്തിടെ ഏകദേശം 159.4 ദശലക്ഷം ഡോളർ (1,328 കോടി രൂപ) നികുതി അടച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം ഒരു ഡസനോളം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ യുഎസ്, സിംഗപ്പൂർ തുടങ്ങിയ വിപണികളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവർത്തനങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

ലഘൂകരിച്ച് പ്രാദേശിക നിയന്ത്രങ്ങളും, സർക്കാർ ഇളവുകളുമാണ് ഈ കമ്പനികളെ ആകർഷിക്കുന്നത്. കൂടാതെ ഇന്ത്യൻ വിപണിയിൽ സാധ്യതയുള്ള ഐപിഒകൾക്ക് ഇവർ തയ്യാറെടുക്കുന്നുവെന്നും വിദഗ്ധർ വിശ്വസിക്കുന്നു.

ഒരു കമ്പനിയുടെ ആസ്ഥാനം മാറ്റുന്നതു പലപ്പോഴും വലിയ നികുതി ബാധ്യത ക്ഷണിച്ചുവരുന്ന കാര്യമാണ്. താൽപ്പര്യമുണ്ടെങ്കിൽ പോലും പലപ്പോഴും ചില കമ്പനികൾ ഇത്തരം നടപടികൾ മരവിപ്പിക്കാനുള്ള പ്രധാന കാരണം ഇത്തരം ചെലവുകളാണ്.

എന്നാൽ ഇന്ത്യൻ വിപണികളുടെ വളർച്ച പ്രതീക്ഷകളും, ഓഹരി വിപണികളിലെ മുന്നേറ്റങ്ങളും നിലവിൽ വീണ്ടും ഇത്തരം ചർച്ചകൾ സജീവമാക്കുന്നു. പൊതു ഓഫറുകളുടെ നിലവിലെ കാലാവസ്ഥ കമ്പനികൾക്കു അനുകൂലമാണ്.

യുഎസിലും മറ്റ് വികസിത രാജ്യങ്ങളിലും ഐപിഒ വിപണി താരതമ്യേന ശാന്തമായിരിക്കുമ്പോൾ, ഇന്ത്യയിൽ മിന്നും ഫോമാണുള്ളത്. 2024 -ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 70 -ഓളം കമ്പനികൾ പൊതുരംഗത്തേക്ക് എത്തി. ഇന്ത്യയിൽ ഒരു കലണ്ടർ വർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ഐപിഒ എണ്ണമാണിത്.

ഇന്ത്യയിലേക്ക് മടങ്ങുന്ന സ്റ്റാർട്ടപ്പുകളുടെ പ്രധാന ആകർഷണങ്ങളിലൊന്ന് മികച്ച അനലിസ്റ്റ് കവറേജിന്റെ സാധ്യതയാണ്. ഇത് സ്ഥാപന നിക്ഷേപകരുടെ താൽപ്പര്യം ആകർഷിക്കുന്ന പ്രധാന ഘടകമാണ്. 2 ബില്യൺ ഡോളറിൽ താഴെ മൂല്യമുള്ള കമ്പനികൾക്ക് ഈ ഘടകം പ്രത്യേകിച്ചും വളരെ വിലപ്പെട്ടതാണെന്നു വിദഗ്ധർ പറയുന്നു.

നടപടികൾ പൂർത്തിയായാൽ ഗ്രോയും ഉടനെ ഓഹരി വിപണിയിലേയ്ക്ക് എത്തിയേക്കും.

X
Top