
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്‍റെ വിങ്ങലില്‍ ലോകം. വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയൻ. മാറിയ കാലത്തിന്റെ ബോധ്യങ്ങൾക്കനുസരിച്ച് സഭയിലും പരിവർത്തനങ്ങൾ വരുത്തിയ വൈദികനായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
അപ്പോഴും പല യാഥാസ്ഥിതിക നിലപാടുകളെയും ചേർത്തുപിടിച്ച സഭാ നായകൻ. കത്തോലിക്ക സഭയ്ക്കും, ലോക ജനതയ്ക്കും ഫ്രാൻസിസ് മാർപാപ്പയെ ഒരിക്കലും മറക്കാനാകില്ല.
റോമൻ കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിന മേരിക്കകാരനായ ഹോർഗേ മരിയോ ബര്‍ഗോളിയോ, തന്‍റെ പേര് സ്വീകരിച്ചത് മുതൽ വ്യത്യസ്തനായിരുന്നു.
കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിസെന്ന പേര് ഒരു മാർപാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യാളനെന്നറിയപ്പെടുന്ന അസീസിലെ വിശുദ്ധ ഫ്രാൻസിസിന്‍റെ പേര് തെരഞ്ഞെടുത്തതിന്‍റെ അർത്ഥതലങ്ങള്‍ വലുതായിരുന്നു.
മാര്‍പാപ്പയായശേഷം വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി.ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന്ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു.
യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളാളെന്ന് പറഞ്ഞ് ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു.
ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. അപ്പോഴും ഗർഭഛിദ്രം,സ്ത്രീപൗരോഹിത്യം സ്വവർഗവിവാഹം എന്നിവയിൽ പാരന്പരാഗത നിലപാട് മാറ്റിയില്ല.
അർജന്‍റീയിലെ ഏകാധിപത്യഭരണക്കാലത്ത് അതിനോട് സന്ധിചെയ്തയാളെന്ന വിമർശനവും ജെസ്യൂട്ട് സഭക്കുള്ളിൽ മരിയോ ബർഗോളിയോയെ ഒരുകാലത്ത് അനഭിമതനാക്കിയിട്ടുണ്ട്.
എന്നാൽ തന്‍റെ മുൻകാല നിലപാടുകള്‍ പലതും അപക്വമാണെന്ന് മാർപാപ്പയായ ശേഷം ഏറ്റുപറഞ്ഞിട്ടുമുണ്ട്. അധികാരത്തിന്‍റ മഹോന്നതിയിലിരുന്നുകൊണ്ടുള്ള ഇത്തരം തുറന്ന് പറച്ചിലുകളാണ് ഫ്രാൻസിസ് പാപ്പയെ പ്രിയങ്കരനാക്കിട്ടുള്ളതും.
1969 ൽ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം, 1998 ൽ ആർച്ച് ബിഷപ്പും 2001 ൽ കർദിനാളുമായി. 2013 ലാണ് പോപ്പ് പദവിയിലെത്തുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പലതവണ അസുഖങ്ങള്‍ അലട്ടിയിരുന്നുവെങ്കിലും വിദേശ സന്ദർശനങ്ങളിലടക്കം വ്യാപൃതനായിരുന്ന മാർപാപ്പ 89 മത്തെ വയസിലാണ് ഓർമ്മയാകുന്നത്.