
ആലപ്പുഴ: രാജ്യത്തെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് വഴി കഴിഞ്ഞ വർഷം പിരിച്ചത് 50,855 കോടി രൂപ. ഡിസംബർ 24ന് പിരിച്ചെടുത്ത 144.19 കോടി രൂപയാണ് ഒരു ദിവസം പിരിച്ചെടുത്ത ഏറ്റവും ഉയർന്ന തുക.
6.4 കോടി ഫാസ്ടാഗുകളാണ് രാജ്യമൊട്ടാകെ നിലവിൽ ഉപയോഗത്തിലുള്ളത്. സംസ്ഥാന പാതകളിലേതുൾപ്പെടെ 1,181 ടോൾ പ്ലാസകളിലാണ് ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
2021നെ അപേക്ഷിച്ച് 2022ൽ ഫാസ്ടാഗ് വഴിയുള്ള ഇടപാട് 48% വർധിച്ചു. 2021ൽ 34,778 കോടി രൂപയാണു ഫാസ്ടാഗ് വഴി പിരിച്ചത്.