ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റഷ്യയുടെ അംഗത്വം റദ്ദാക്കി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്

ന്യൂഡൽഹി: ആഗോളതലത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് റഷ്യയുടെ അംഗത്വം റദ്ദാക്കി. യുക്രെയ്ൻ യുദ്ധത്തിനിടെ സംഘടനയുടെ തത്വങ്ങൾ ലംഘിച്ചതിനാണ് നടപടി.

കള്ളപണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകൽ എന്നിവയെ പ്രതിരോധിക്കുന്നതിനായാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം.

റഷ്യയുടെ നടപടികൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും സംഘടനയുടെ പ്രധാന തത്വങ്ങൾ ലംഘിക്കുന്നതാണെന്നും അധികൃതർ വിശദീകരിച്ചു.

റഷ്യയെ പുറത്താക്കാനുള്ള തീരുമാനത്തെ യുക്രെയ്ൻ സ്വാഗതം ചെയ്തു. റഷ്യക്കെതിരെ ഈ നടപടി മാത്രം മതിയാകില്ല. എങ്കിലും ഇത് പ്രധാനപ്പെട്ടൊരു ചുവടുവെപ്പാണിതെന്ന് യുക്രെയ്ൻ ധനമന്ത്രി അറിയിച്ചു.

നേരത്തെ റഷ്യയെ ഏജൻസിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം യുക്രെയ്ൻ നിരന്തരമായി ഉന്നയിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയെ സംഘടന ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

X
Top