
മുംബൈ: നിരക്ക് വര്‍ദ്ധന ആശങ്കയ്ക്കിടെ ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്‌സ് 663.40 പോയിന്റ് അഥവാ 1.14 ശതമാനം താഴ്ന്ന് 57527.89 ലെവലിലും നിഫ്റ്റി 203.80 പോയിന്റ് അഥവാ 1.18 ശതമാനം താഴ്ന്ന് 17110.90 ലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 928 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2064 ഓഹരികള്‍ പിന്‍വലിഞ്ഞു.
147 ഓഹരികളുടെ വിലകളില്‍ മാറ്റമില്ല. എല്ലാ മേഖലകളും 1 ശതമാനത്തോളം താഴ്ന്നു. ബിഎസ്ഇയില്‍ എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിന്‍സര്‍വ് , കോടക് ബാങ്ക്, നെസ്ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി, എസ്ബിഐ ഇന്ത്യ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ലാര്‍സണ്‍ ആന്റ് ടൗബ്രോ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, റിലയന്‍സ്, എന്‍ടിപിസി എന്നിവയാണ് നഷ്ടത്തില്‍.
ആഭ്യന്തര ഘടകങ്ങളേക്കാള്‍, ആഗോള മാന്ദ്യം, ഊര്‍ജ്ജ വിലകളിലെ അപകടസാധ്യതകള്‍, ഡോളര്‍ ശക്തിപ്പെടല്‍, ഉയര്‍ന്ന ആഗോള പണപ്പെരുപ്പം എന്നീ ബാഹ്യ ഘടകങ്ങളാണ് ഇന്ത്യന്‍ വിപണിയെ ബാധിക്കുന്നത്. തൊഴില്‍ വര്‍ധന പ്രതീക്ഷിച്ച തോതിലായതിനെ തുടര്‍ന്നുള്ള നിരക്ക് വര്‍ദ്ധന ഭീതി, ക്രൂഡ്, ഡോളര്‍ ഓയില്‍ സൂചിക, സെപ്തംബംബര്‍ പാദഫലങ്ങള്‍ നിരാശപ്പെടുത്തുമെന്ന ഭീതി, കുറഞ്ഞ സാമ്പത്തിക വളര്‍ച്ച അനുമാനം, രൂപയുടെ താഴ്ച എന്നിവയാണ് സൂചികകളെ ദുര്‍ബലപ്പെടുത്തുന്നതെന്ന് കോടക് സെക്യൂരിറ്റീസിലെ അനലിസ്റ്റുകള്‍ പറഞ്ഞു.