ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വീണ്ടും 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തി ഫെഡ് റിസര്‍വ്

ന്യൂയോര്‍ക്ക്: പലിശ നിരക്ക് വീണ്ടും മുക്കാല്‍ ശതമാനം ഉയര്‍ത്തി യു.എസ് ഫെഡ് റിസര്‍വ് പ്രസ്താവനയിറക്കി. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ വായ്പാ ചെലവ് വര്‍ദ്ധിക്കണമെന്നും ചെറിയ തോതിലുള്ള നിരക്ക് കൂട്ടല്‍ ഇനിയുമുണ്ടാകുമെന്നും ചെയര്‍ ജെറോമി പവല്‍ പറഞ്ഞു. നിരക്ക് ഉയര്‍ത്തുന്നത് തുടരാന്‍ തയ്യാറാകുമെന്ന് ജെറോമി പവല്‍ അറിയിക്കുകയായിരുന്നു.

വ്യാപാരത്തിന്റെ തുടക്കത്തില്‍ കുതിച്ചുയര്‍ന്ന വാള്‍സ്ട്രീറ്റ് സൂചികകള്‍ പവലിന്റെ പ്രസ്താവന വന്നതോടെ കൂപ്പുകുത്തി. എസ്ആന്റ് പി500 2.5 ശതമാനവും നസ്ദാഖ് കോമ്പസിറ്റ് 3 ശതമാനവും ഡൗവ് ജോണ്‍സ് 1.55 ശതമാനവുമാണ് ഇടിവ് നേരിട്ടത്. യു.എസ് ട്രഷറി യീല്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തു.

ഫെഡ് നയങ്ങള്‍ക്കനുസരിച്ച് മാറ്റം വരുന്ന രണ്ട് വര്‍ഷ നോട്ട് 6 ബേസിസ് പോയിന്റ് ഉയര്‍ന്ന് 4.61 ശതമാനമായി. മാര്‍ച്ചില്‍ പൂജ്യത്തിനോടടുത്തായിരുന്ന നിരക്ക് നിലവില്‍ 3.75 ശതമാനത്തിനും 4 ശതമാനത്തിനും ഇടിയിലായാണ്.

1980 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണ് ഇത്. പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയരത്തിലെത്തിയതിനെ തുടര്‍ന്ന് കര്‍ശന നയങ്ങള്‍ സ്വീകരിക്കാന്‍ ഫെഡ് റിസര്‍വ് നിര്‍ബന്ധിതരാവുകയായിരുന്നു.

X
Top