ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വീണ്ടും നിരക്ക് ഉയര്‍ത്തി ഫെഡ് റിസര്‍വ്

ന്യൂയോര്‍ക്ക്: യുഎസ് സെന്‍ട്രല്‍ ബാങ്ക്, അതിന്റെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 5.25 ശതമാനത്തിലേയ്ക്ക് ഉയര്‍ത്തി. അതേസമയം കൂടുതല്‍ നിരക്ക് വര്‍ദ്ധനവുണ്ടാകുമെന്ന പ്രസ്താവനയില്‍ നിന്ന് പിന്മാറാന്‍ ഫെഡ് റിസര്‍വ് തയ്യാറായിട്ടുണ്ട്. എങ്കിലും നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത ഫെഡ് റിസര്‍വ് തള്ളികളയുന്നില്ല.

പണനയം ചെലുത്തിയ സ്വാധീനം പരിഗണിച്ചായിരിക്കും ജൂണില്‍ പോളിസി നിരക്ക് നിശ്ചയിക്കുക. പണപ്പെരുപ്പം ഇപ്പോഴും ആശങ്കാജനകമാണ്, ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവല്‍ പറഞ്ഞു. മാര്‍ച്ച് 2022 ന് ശേഷം 5 ശതമാനം നിരക്ക് വര്‍ദ്ധനവിന് ഫെഡ് റിസര്‍വ് തയ്യാറായി.

അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് വിലയിരുത്തുകയായിരിക്കും വരുന്ന ഒരു മാസത്തെ ഫെഡ് റിസര്‍വ് ദൗത്യം. ലക്ഷ്യത്തിന് തൊട്ടടുത്താണ് കേന്ദ്രബാങ്കുള്ളതെന്നും കൂടുതല്‍ വര്‍ദ്ധനവ് ആവശ്യമാണോ എന്നത് ഒരു തുറന്ന ചോദ്യമാണെന്നും പവല്‍ പറയുന്നു.

X
Top