അമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖലരാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന് ആർബിഐരാജ്യത്തെ ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം

യുഎസ് പലിശ നിരക്ക് വര്‍ദ്ധന ഇന്ത്യയെ ബാധിക്കില്ല-സിഇഎ വി അനന്ത നാഗേശ്വരന്

ന്യൂഡല്‍ഹി:ഉയര്ന്ന യുഎസ് പലിശനിരക്കിനെ അതിജീവിക്കാന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രാപ്തമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ)വി അനന്ത നാഗേശ്വരന്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചരക്ക് വ്യാപാരക്കമ്മി ആശങ്കാജനകമല്ല.

അതേസമയം ഊര്‍ജ്ജ വിതരണം സുരക്ഷിതമാക്കുക എന്നതായിരിക്കും വെല്ലുവിളി. പുനരുപയോഗ ഊര്‍ജ്ജത്തില്‍ സബ്‌സിഡികള്‍ വഹിക്കുന്ന പങ്കും സംഭരണത്തിനും ഗ്രിഡ് സ്ഥിരതയ്ക്കുമുള്ള സാങ്കേതിക പോരായ്മകളും എടുത്തുപറഞ്ഞ അദ്ദേഹം ഫോസില്‍ ഇന്ധനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

സ്വകാര്യ മൂലധനം മികച്ചതാണ്. ഓഗസ്റ്റിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബുള്ളറ്റിനും ത്രൈമാസ വരുമാന റിപ്പോര്‍ട്ടുകള്‍, പ്രഖ്യാപനങ്ങള്‍, പത്രസമ്മേളനങ്ങള്‍ എന്നിവയും ഇക്കാര്യം വിളിച്ചോതുന്നു. ക്രെഡിറ്റ് വതരണവും ശക്തിപ്പെട്ടിട്ടുണ്ട്.

ഉയര്‍ന്നുവരുന്ന വിപണി എന്ന നിലയില്‍ രാജ്യത്തിന്റെ മാക്രോ ഇക്കണോമിക് സ്ഥിരത അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും നിക്ഷേപകര്‍ അത് തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും സിഇഎ പറഞ്ഞു.അതുകൊണ്ടുതന്നെ യുഎസിലെ നിരക്ക് വര്‍ദ്ധന ഇന്ത്യയെ ബാധിക്കില്ല.

കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജവിതരണം സുരക്ഷിതമാക്കുക എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനം. ഇടത്തര വളര്‍ച്ച അനുമാനം 6.5 ശതമാനമാണ്.

X
Top