ന്യൂയോര്‍ക്ക്: ഫെഡറല്‍ റിസര്‍വ് തങ്ങളുടെ ഹോവ്ക്കിഷ് നയങ്ങള്‍ തുടരുമെന്നും അടുത്തയാഴ്ച നടക്കുന്ന യോഗത്തില്‍ പലിശനിരക്ക് 5 ശതമാനത്തിലേയ്ക്ക് ഉയര്‍ത്താന്‍ തയ്യാറാകുമെന്നും ബ്ലുംബര്‍ഗ് സര്‍വേ. ആഗോള തലത്തില്‍ മാന്ദ്യം സംജാതമാക്കുന്ന നീക്കമായിരിക്കും അതെന്നും സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
വരുന്ന ബുധനാഴ്ചയാണ് നിരക്ക് സംബന്ധിച്ച തീരുമാനം ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി വെളിപെടുത്തുക. അതിനുശേഷം ഡിസംബറില്‍ 50 ബേസിസ് പോയിന്റും പിന്നീട് രണ്ട് തവണ 25 ബേസിസ് പോയിന്റ് വീതവും നിരക്ക് വര്‍ധിപ്പിക്കപ്പെടും.
2024-ല്‍ വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ് നിരക്കുകള്‍ ഈ വര്‍ഷം 4.4 ശതമാനത്തിലും അടുത്ത വര്‍ഷം 4.6 ശതമാനത്തിലും എത്തുമെന്നാണ് സെപ്തംബര്‍ മീറ്റിംഗില്‍ ഫെഡ് റിസര്‍വ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ 40 സാമ്പത്തിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് ഒക്ടോബര്‍ 21 മുതല്‍ 26 വരെ നടത്തിയ ബ്ലുംബര്‍ഗ് സര്‍വേ അതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പത്തിനെതിരായ യുദ്ധം ഫെഡ് റിസര്‍വ് ശക്തമായി തുടരുമെന്ന് തന്നൊണ് സര്‍വേയില്‍ പങ്കെടുത്തുവര്‍ കരുതുന്നത്.
നിലവില്‍ 40 വര്‍ഷത്തെ ഉയര്‍ച്ചയിലാണ് യു.എസില്‍ പണപ്പെരുപ്പം.