![](https://www.livenewage.com/wp-content/uploads/2022/11/federal-bank.gif)
സ്വകാര്യമേഖലയിലെ വായ്പാദാതാവായ ഫെഡറൽ ബാങ്ക് രണ്ട് കോടിയിലധികം വരുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ നിരക്കുകൾ 2022 നവംബർ 28 മുതൽ പ്രാബല്യത്തിൽ വന്നു.
ഏഴ് ദിവസം മുതൽ 5 വര്ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 4.25 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1000 രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ പരമാവധി 7.92 ശതമാനം പലിശ നിരക്ക് നൽകുന്നു.
ഒരു മാസം മുതൽ ഒന്നര മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് അഞ്ച് ശതമാനമാണ് പലിശ. രണ്ട് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശ ലഭിക്കും.
മൂന്ന് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.50 ശതമാനം പലിശ ലഭിക്കും. 91 മുതൽ 120 ദിവസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.25 ശതമാനം പലിശ ലഭിക്കും.
181 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 6.50 ശതമാനം പലിശയും 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ളവയ്ക്ക് 6.75 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
ഒരു വർഷം മുതൽ 18 മാസം വരെ കാലാവധിയുള്ളവയ്ക്ക് 7 ശതമാനം നിരക്കും വാഗ്ദാനം ചെയ്യുന്നു. 18 മാസം മുതൽ രണ്ട് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.15 ശതമാനം നിരക്കിൽ പലിശ ലഭിക്കും.