Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഫാക്ട് രാസവളം ഉൽപാദനം ആരംഭിച്ചിട്ട് 75 വർഷം

കൊച്ചി: ആധുനിക ഇന്ത്യയിൽ കാർഷിക വിപ്ലവത്തിനു രാസക്കൂട്ടൊരുക്കിയ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ഓഫ് ട്രാവൻകൂർ അഥവാ ഫാക്ട് രാസവളം ഉൽപാദനം ആരംഭിച്ചിട്ട് 75 വർഷം.

1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച അതേ വർഷം അമോണിയം സൾഫേറ്റ് ഉൽപാദിപ്പിച്ചു കൊണ്ടാണു ഫാക്ട് ഇന്ത്യയുടെ വയലേലകളിൽ കാർഷിക സമൃദ്ധിയുടെ വിത്തുകൾ പാകിയത്.

ഉദ്യോഗമണ്ഡലിലെ ആദ്യ പ്ലാന്റിനു തുടക്കത്തിൽ വാർഷിക ഉൽപാദന ശേഷി 10000 ടൺ മാത്രം. ഇപ്പോൾ ഉദ്യോഗമണ്ഡൽ, അമ്പലമേട് പ്ലാന്റുകളുടെ സംയുക്ത ഉൽപാദനശേഷി 10 ലക്ഷം ടൺ. ദീർഘകാലം നഷ്ടത്തിലായിരുന്ന സ്ഥാപനം ഏതാനും വർഷമായി ലാഭത്തിലാണ്. 2021-22 സാമ്പത്തിക വർഷത്തിൽ നേടിയത് എക്കാലത്തെയും ഉയർന്ന വിറ്റുവരവ്; 4,100 കോടി രൂപ.

1943 ൽ‍ ശേഷസായി ബ്രദേഴ്സ് തുടക്കമിട്ട ഫാക്ട് ഇന്ത്യയിലെ ആദ്യ വൻകിട രാസവളം നിർമാണശാലയായിരുന്നു. തിരുവിതാംകൂർ ഭരണകൂടത്തിന്റെ താൽപര്യ പ്രകാരമായിരുന്നു ഫാക്ടിന്റെ പിറവി. പൊതുമേഖലാ സ്ഥാപനമായത് 1960ൽ.

കേന്ദ്ര സർക്കാർ മുഖ്യ ഓഹരി ഉടമയായി മാറിയതോടെ 1962 ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപന പദവി കൈവന്നു. കോവിഡ് മഹാമാരിയും പിന്നാലെ റഷ്യ – യുക്രെയ്ൻ യുദ്ധവും സൃഷ്ടിച്ച പ്രതിസന്ധികളിലും മികച്ച ഉൽപാദനം കൈവരിക്കാൻ ഫാക്ടിനു കഴിഞ്ഞു.

ഖരീഫ് സീസണിലെ ഉൽപാദനം 5 ലക്ഷം ടൺ വളം. മുൻ വർഷത്തെക്കാൾ 30 % കൂടുതൽ.

X
Top