പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി

ന്യൂഡൽഹി: ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി 126-ാം സ്ഥാനത്ത്. അടുത്ത കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്.

പട്ടികയിൽ ലോകചാമ്പ്യന്മാരായ അർജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്നു. ഈവർഷം ഇത് അഞ്ചാമതാണ് ഇന്ത്യ റാങ്കിങ്ങിൽ താഴേക്ക് പതിക്കുന്നത്.

മനോളോ മാർക്വേസ് മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുക്കുമ്പോൾ 124-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 102-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, 2023 എ.എഫ്.സി. ഏഷ്യൻ കപ്പിൽ തകർന്നതോടെ റാങ്കിങ്ങിൽ താഴേക്ക് പോക്ക് തുടർന്നു. അന്ന് 117-ാം സ്ഥാനത്തേക്ക് പതിച്ചിരുന്നു.

തുടർന്ന് 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനോട് തിരിച്ചടിയേറ്റതോടെ 121-ലെത്തി. തുടർന്ന് കുവൈത്തിനോട് സമനില പാലിച്ചതും ഖത്തറിനോട് തോറ്റതും വഴി 124-ലെത്തി.

അടുത്തിടെ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പിൽ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ ഏറെ താഴെയുള്ള മൗറീഷ്യസിനോട് സമനില പാലിച്ചതും തുടർന്ന് സിറിയയോട് 3-0ന് പരാജയപ്പെട്ടതുമാണ് ഇപ്പോഴത്തെ പതനത്തിന് കാരണം.

അർജന്റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ബ്രസീൽ എന്നിങ്ങനെയാണ് ആദ്യ അഞ്ച് റാങ്കുകാർ.

X
Top