കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടുംപുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയിലെ ഗാർഹിക കടം ഉയരുന്നുഇന്ത്യയിലെ പെട്രോൾ-ഡീസൽ ഡിമാൻഡിൽ വൻ വർധന

ഫെബ്രുവരിയില്‍ എഫ്‌ഐഐകള്‍ അറ്റനിക്ഷേപകരായി

ജനുവരിയില്‍ 25,000ല്‍ പരം കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഫെബ്രുവരിയില്‍ ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടുവന്നു. ഫെബ്രുവരിയിലെ അവസാന വാരങ്ങളില്‍ അവ ഓഹരി വിപണിയില്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌. 1538 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഫെബ്രുവരിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌. അതേ സമയം മാര്‍ച്ചില്‍ അവ ഗണ്യമായ അറ്റനിക്ഷേപം നടത്താനുള്ള സാധ്യത വിപണി ചെലവേറിയ നിലയിലായതിനാല്‍ കുറവാണ്‌.കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ എട്ട്‌ തവണയും മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌. യുഎസിലെ പലിശനിരക്ക്‌, പണപ്പെരുപ്പം തുടങ്ങിയവ സംബന്ധിച്ച പുതിയ സൂചനകളായിരിക്കും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിലപാട്‌ നിര്‍ണയിക്കുന്നത്‌. ഫെബ്രുവരിയില്‍ സെന്‍സെക്‌സും നിഫ്‌റ്റിയും 1.3 ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌. ശക്തമായ ചാഞ്ചാട്ടമാണ്‌ ഫെബ്രുവരിയില്‍ വിപണി നേരിട്ടത്‌.കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. ഫെബ്രുവരിയില്‍ അവ ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ 22419.41 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.2013 നവംബറിലും ഡിസംബറിലുമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 75,000 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ വിപണിയില്‍ നടത്തിയിരുന്നത്‌. ഡിസംബറില്‍ മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 66,134 കോടി രൂപയാണ്‌ നിക്ഷേപിച്ചിരുന്നത്‌. 2023ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1,71,106 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ആദ്യമാസം വില്‍പ്പനയിലേക്ക്‌ തിരിയുകയാണ്‌ ചെയ്‌തത്‌

X
Top