Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജൂലൈയിലെ വിദേശ നിക്ഷേപം 15,000 കോടി കടന്നു

മുംബൈ: ജൂലൈയിലെ ആദ്യത്തെ രണ്ട്‌ ആഴ്‌ചകള്‍ കൊണ്ട്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 15,352.42 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഐടി കമ്പനികള്‍ പ്രവര്‍ത്തന ഫലത്തില്‍ മികവ്‌ കാട്ടിയത്‌ നിക്ഷേപം വിപുലീകരിക്കാനാണ്‌ വഴിയൊരുക്കിയിരിക്കുന്നത്‌.

ജൂണില്‍ 26,565 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലൈയിലും കാളകളുടെ റോളില്‍ തുടരുന്നു. മൊത്തം 18,553 കോടി രൂപയാണ്‌ അവ 2024ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌.

ഐടി കമ്പനികളുടെ പ്രവര്‍ത്തന ഫലം പ്രതീക്ഷിച്ചതിനേക്കാള്‍ മികവ്‌ പുലര്‍ത്തുന്നത്‌ കൂടുതല്‍ നിക്ഷേപം ഈ മേഖലയിലേക്ക്‌ എത്താന്‍ വഴിയൊരുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ ഓഹരികള്‍ ചെലവേറിയ നിലയിലല്ല എന്നത്‌ ഐടി മേഖലയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.

വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഒരു പോലെ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തുന്ന സാഹചര്യത്തില്‍ സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും പുതിയ റെക്കോഡുകളിലേക്ക്‌ കടക്കുന്നത്‌ പതിവായിരിക്കുകയാണ്‌.

കഴിഞ്ഞയാഴ്‌ച ആദ്യമായി നിഫ്‌റ്റി 24,500 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. നിഫ്‌റ്റി ജൂലൈയില്‍ തന്നെ 25,000 പോയിന്റിലെത്തുമോയെന്നാണ്‌ നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്‌.

ജൂലായ്‌ 23ന്‌ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റായിരിക്കും ഇനി വിപണിയുടെ ഗതിയെ നിര്‍ണയിക്കാന്‍ പോകുന്നത്‌. സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മെച്ചപ്പെടുത്താനായി നടത്തുന്ന നടപടികളെ ഏറെ പ്രതീക്ഷയോടെയാണ്‌ നിക്ഷേപകര്‍ കാണുന്നത്‌.

ഏപ്രിലിലും മെയിലും നടത്തിയ തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണിലും ജൂലൈയിലും ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറുകയാണ്‌ ചെയ്‌തത്‌.

ഏപ്രിലിലും മെയിലുമായി 34,257 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്‌. മെയില്‍ മാത്രം 25,586.33 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. അതേ സമയം ജൂണിലും ജൂലായിലുമായി 40,000 കോടി രൂപയില്‍ പരം നിക്ഷേപമാണ്‌ ഒന്നര മാസം കൊണ്ട്‌ നടത്തിയത്‌.

കടപ്പത്ര വിപണിയിയിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. 8484.26 കോടി രൂപയാണ്‌ ജൂലൈയില്‍ ഇതുവരെ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വാങ്ങാന്‍ അവ വിനിയോഗിച്ചത്‌.

ഈ വര്‍ഷം ഇതുവരെ 77108.36 കോടി രൂപയാണ്‌ കടപ്പത്ര വിപണിയിയില്‍ നിക്ഷേപിച്ചത്‌.

X
Top