Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

9 ദിവസം കൊണ്ട്‌ വിപണിയിലെത്തിയത്‌ 330 കോടി ഡോളര്‍

പ്രില്‍ 26 മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അറ്റനിക്ഷേപം നടത്തുന്നു. കഴിഞ്ഞ ഒന്‍പത്‌ വ്യാപാര ദിനങ്ങള്‍ക്കുള്ളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയ അറ്റനിക്ഷേപം 27,000 കോടി രൂപയാണ്‌.

ഈ ദിവസങ്ങളിലെ ശരാശരി പ്രതിദിന വിദേശ നിക്ഷേപം 3000 കോടി രൂപയാണ്‌. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 37,632 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 31,000 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

മെയ്‌ മൂന്നിന്‌ കാല്‍ ശതമാനം പലിശ നിരക്ക്‌ വര്‍ധന വരുത്തിയ യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ തുടര്‍ന്ന്‌ നിരക്ക്‌ മാറ്റമില്ലാതെ തുടരുമെന്ന പ്രതീക്ഷയാണ്‌ ഓഹരി വിപണിയിലേക്ക്‌ നിക്ഷേപം ഒഴുകുന്നത്‌ന്‌ പ്രധാന കാരണം.

ജൂണ്‍ 13,14 തീയതികളിലായി ചേരുന്ന യുഎസ്‌ ഫെഡിന്റെ യോഗം നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന്‌ തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഭൂരിപക്ഷം ഓഹരി നിക്ഷേപകരും.

യുഎസിലെ പണപ്പെരുപ്പം സംബന്ധിച്ച റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനു ശേഷം ബോണ്ട്‌ യീല്‍ഡ്‌ ഇടിയുന്നത്‌ പലിശനിരക്ക്‌ ഇനിയും ഉയരില്ലെന്ന പ്രതീക്ഷ മൂലമാണ്‌. വിദേശ നിക്ഷേപം വര്‍ധിച്ചത്‌ രൂപയുടെ മൂല്യം വര്‍ധിക്കുന്നതിനും സഹായകമായിട്ടുണ്ട്‌.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങള്‍ ഇതുവരെ വിപണിയുടെ കണക്കുകൂട്ടലുകള്‍ക്ക്‌ ചേര്‍ന്ന നിലയിലാണ്‌. ഐടി കമ്പനികള്‍ നിരാശപ്പെടുത്തിയെങ്കിലും ബാങ്കിംഗ്‌-ഫിനാന്‍സ്‌ മേഖല പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വളര്‍ച്ച കൈവരിച്ചു.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ മിക്ക ബാങ്കുകളും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ത്രൈമാസ പ്രവര്‍ത്തന ഫലമാണ്‌ പുറത്തുവിട്ടത്‌.

ഏപ്രിലില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയത്‌ ഫിനാന്‍ഷ്യല്‍ സര്‍വീസ്‌, ഓട്ടോമൊബൈല്‍, മെറ്റല്‍സ്‌ & മൈനിഗ്‌, കാപ്പിറ്റല്‍ ഗുഡ്‌സ്‌, എഫ്‌എംസിജി എന്നീ മേഖലകളിലാണ്‌.

ഏപ്രിലില്‍ 7690 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ വിദേശ നിക്ഷേപകര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ മേഖലയില്‍ നടത്തിയത്‌.

X
Top