ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കഴിഞ്ഞ ആറ് സെഷനുകളില്‍ എഫ്‌ഐഐകള്‍ നടത്തിയത് 1 ബില്യണ്‍ ഡോളര്‍ നിക്ഷേപം

മുംബൈ: കഴിഞ്ഞ ആറ് സെഷനുകളില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐകള്‍) വാങ്ങിയത് 1 ബില്ല്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഇക്വിറ്റികള്‍. ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധന മന്ദഗതിയിലാക്കുമെന്ന വിശ്വാസമാണ് എഫ്‌ഐഐകളെ അറ്റവാങ്ങല്‍കാരാക്കിയത്. തുടര്‍ന്നും വിദേശ നിക്ഷേപം ലഭ്യമാകുമെന്ന നിഗമനത്തിലാണ് വിദഗ്ധര്‍.

ഒക്‌ടോബര്‍ 20 നും 28 നും ഇടയില്‍ എഫ്‌ഐഐകള്‍ 923 മില്യണ്‍ ഡോളര്‍ ഇക്വിറ്റികള്‍ വാങ്ങിയതായി എന്‍എസ്ഡിഎല്‍ ഡാറ്റ വ്യക്തമാക്കുന്നു. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ 31 ന് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ ഏകദേശം 4,178.61 കോടി രൂപ നിക്ഷേപം നടത്തി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ (ബാങ്കുകള്‍, എണ്ണ പര്യവേക്ഷണം, സാമഗ്രികള്‍), ഓട്ടോ, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍, ടെലികോം, ക്യാപിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ മേഖലകളില്‍ പ്രാദേശിക, വിദേശ നിക്ഷേപകര്‍ ഒരു പോലെ പണമിറക്കി. നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ കഴിഞ്ഞമാസം സ്‌മോള്‍, മിഡ് ക്യാപ്പ് സൂചികകള്‍ നേരിയ തോതില്‍ മാത്രമാണ് ഉയര്‍ന്നത്. ഒക്‌ടോബര്‍ 13 മുതല്‍ ഇന്നുവരെ, ബിഎസ്ഇ മിഡ്ക്യാപ്പും സ്‌മോള്‍ക്യാപ്പും യഥാക്രമം 3 ശതമാനവും 1.2 ശതമാനവും മാത്രമാണ് നേട്ടമുണ്ടാക്കിയത്.

അതേസമയം, സെന്‍സെക്‌സും നിഫ്റ്റിയും 12 ല്‍ 11 സെഷനുകളിലും കരുത്താര്‍ജ്ജിക്കുകയും 6% വീതം ഉയരുകയും ചെയ്തു. നിഫ്റ്റി എക്കാലത്തേയും വലിയ ഉയരത്തില്‍ നിന്നും ഒരു ശതമാനം മാത്രം കുറവിലാണുള്ളത്. ഒക്ടോബര്‍ 1 മുതല്‍ 13 വരെ, സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം 0.5% വീതം ഇടിവ് നേരിട്ടു.

X
Top