പേടിഎം പേമെന്റ്‌സ് ബാങ്കിന് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നടപടിക്കു മുമ്പ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പേടിഎമ്മിന്റെ ഏഴായിരം കോടി രൂപ വിലവരുന്ന ഓഹരികള്‍ വിറ്റഴിച്ചു.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പേടിഎമ്മിന്റെ 7441 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
മൂന്നാം ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പേടിഎമ്മിലെ ഓഹരി പങ്കാളിത്തം 33,148 കോടി രൂപയില്‍ നിന്നും 25,706 കോടി രൂപയായി കുറഞ്ഞു.
പേടിഎമ്മിന്റെ ഓഹരി ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 26 ശതമാനമാണ് ഇടിഞ്ഞത്. 2024ല്‍ ഇതുവരെ 41 ശതമാനം ഇടിവ് നേരിടുകയും ചെയ്‌തു.
പേടിഎമ്മിന് പുറമെ മാരുതി സുസുകി, പെട്രോനെറ്റ് എല്‍എന്‍ജി എന്നിവയുടെ ഓഹരികളും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഭാഗികമായി വിറ്റു.
ഈ രണ്ട് കമ്പനികളുടെയും 3000 കോടി രൂപ വീതം വിലവരുന്ന ഓഹരികളാണ് വിറ്റത്.