ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനം

ജൂണില്‍ എഫ്‌ഐഐകള്‍ നടത്തിയത്‌ 26,000 കോടിയുടെ നിക്ഷേപം

മുംബൈ: ഏപ്രിലിലും മെയിലും നടത്തിയ തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറി. ജൂണില്‍ 26,565 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ അവ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌.

തിരഞ്ഞെടുപ്പ്‌ ഫല പ്രഖ്യാപനത്തിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ `യു-ടേണ്‍’ എടുക്കുന്നതാണ്‌ കണ്ടത്‌. പുതിയ സര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ തുടരുമെന്ന പ്രതീക്ഷ, ജിഡിപി വളര്‍ച്ച മെച്ചപ്പെടുമെന്ന പ്രവചനം, ഇന്ത്യന്‍ കമ്പനികളുടെ ബിസിനസസിലെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്‌ തിരികെ കൊണ്ടുവന്നു.

ജൂണ്‍ ആദ്യവാരത്തില്‍ 14,794 കോടി രൂപയുടെ അറ്റവില്‍പ്പനയായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്‌. അതിനു ശേഷമാണ്‌ നിക്ഷേപത്തിലേക്ക്‌ തിരിഞ്ഞത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്‌ മുമ്പ്‌ തുടര്‍ച്ചയായി വില്‍പ്പന നടത്തിയിരുന്ന അവ അതിനു ശേഷം കാളകളുടെ റോളിലേക്ക്‌ മാറുന്നതാണ്‌ കണ്ടത്‌.

2024ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 3200 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌. ഏപ്രിലിലും മെയിലുമായി 34,257 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്‌. മെയില്‍ മാത്രം 25,586.33 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും സുപ്രധാന നയങ്ങളില്‍ തുടര്‍ച്ച ഉണ്ടാകുമെന്ന്‌ വ്യക്തമാകുകയും ചെയ്‌തതോടെ വിദേശ നിക്ഷേപകര്‍ വീണ്ടും അറ്റനിക്ഷേപം തുടങ്ങുകയാണ്‌ ചെയ്‌തത്‌.

കടപ്പത്ര വിപണിയിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. 14955 കോടി രൂപയാണ്‌ ജൂണില്‍ ഇതുവരെ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വാങ്ങാന്‍ അവ വിനിയോഗിച്ചത്‌.

ഈ വര്‍ഷം ഇതുവരെ 68,624 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌.

X
Top