ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ജനുവരിയില്‍ വിദേശ നിക്ഷേപകരുടെ അറ്റവില്‍പ്പന 16,600 കോടി രൂപ

മുംബൈ: ജനുവരിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 16,600 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. 2023ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1,71,106 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ആദ്യമാസം വില്‍പ്പനയിലേക്ക്‌ തിരിയുകയാണ്‌ ചെയ്‌തത്‌.

കഴിഞ്ഞയാഴ്‌ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 21,000 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌. തിങ്കളഴ്ചയും അവ അറ്റവില്‍പ്പന തുടര്‍ന്നു.

ജനുവരിയിലെ ആദ്യത്തെ ആഴ്‌ചയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 4773 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം അവ ലാഭമെടുപ്പിന്‌ തുനിയുന്നതാണ്‌ കണ്ടത്‌. അതേ സമയം മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ജനുവരിയില്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌.

ഡിസംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 66,134 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌. ഡിസംബറില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്‌, ഐടി, ഓട്ടോ, കാപ്പിറ്റല്‍ ഗുഡ്‌സ്‌, ഓയില്‍ ഗ്യാസ്‌ എന്നീ മേഖലകളിലെ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ താല്‍പ്പര്യം കാട്ടി.

കോവിഡിനു ശേഷം ഓഹരി വിപണിയിലേക്ക്‌ നിക്ഷേപം പ്രവഹിച്ച 2020ല്‍ നടത്തിയതിനേക്കാള്‍ കൂടുതല്‍ നിക്ഷേപം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2023ല്‍ നടത്തി.

1.70 ലക്ഷം കോടി രൂപയായിരുന്നു 2020ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌. 2022ല്‍ ഇന്ത്യന്‍ വിപണിയില്‍ 1.21 ലക്ഷം കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2023ല്‍ കാളകളായി മാറുകയായിരുന്നു.

2023 ജനുവരിയിലും ഫെബ്രുവരിയിലും വില്‍പ്പന തുടര്‍ന്ന വിദേശ നിക്ഷേപകര്‍ മാര്‍ച്ച്‌ മുതലാണ്‌ അറ്റനിക്ഷേപകരായി മാറിയത്‌.

X
Top