സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറുംധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളം

തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മിഷൻ മുമ്പാകെ സ്വന്തംനിലയിൽ പദ്ധതി നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും സാമ്പത്തികവിഹിതവും ഉന്നയിച്ച് കേരളം. സംസ്ഥാനങ്ങൾക്കുള്ള നികുതിവരുമാനം 41- ൽനിന്ന് 50 ശതമാനമാക്കി കൂട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

ഫെഡറൽ തത്ത്വങ്ങൾക്കു വിരുദ്ധമായി കാര്യങ്ങൾ കേന്ദ്രിതമാവുന്നത് അഭിലഷണീയമല്ലെന്നും കടമെടുപ്പുപരിധി കേന്ദ്രം നിയന്ത്രിച്ചതിനാൽ കേരളത്തിനു സുപ്രീംകോടതിയിൽ പോവേണ്ടിവന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കമ്മിഷനോട് പറഞ്ഞു.

കോടതിയിലെ കേസും വിശദാംശവും നിതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗരിയ അധ്യക്ഷനായ കമ്മിഷൻ ചോദിച്ചറിഞ്ഞു. സംസ്ഥാനങ്ങളുടെ കടപരിധി നിയന്ത്രിക്കാനും സർച്ചാർജും സെസ്സും ചുമത്തി സ്വന്തം വരുമാനവിടവ് നികത്താനും കേന്ദ്രസർക്കാരിന് അവകാശമുണ്ടെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ പനഗരിയ വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സമ്പത്തികശാക്തീകരണമാണ് ഫെഡറലിസത്തിന്റെ ആധാരശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക, സാമ്പത്തികമേഖലകളിൽ നയം നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കു വേണം.

അതിനുള്ള പണവും ലഭിക്കണം. നികുതിവരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കണമെന്നാണ് 15-ാം ധനകാര്യ കമ്മിഷൻ ശുപാർശ. എന്നാൽ, 30-32 ശതമാനം മാത്രമേ ഇപ്പോൾ‌ സംസ്ഥാനങ്ങൾക്കു ലഭിക്കുന്നുള്ളു. -മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്കുള്ള വിഹിതം 50 ശതമാനമാക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പൊതു ആവശ്യമായി ഉയർന്നിട്ടുണ്ടെന്ന് പനഗരിയ പറഞ്ഞു.

കേരളത്തിന്റെ പ്രത്യേകത ചൂണ്ടിക്കാണിച്ചാണ് ധനകാര്യ കമ്മിഷനുമുന്നിൽ കാര്യങ്ങൾ അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. കടമെടുപ്പ് അവകാശത്തിലെ കേന്ദ്രത്തിന്റെ കൈകടത്തലുകളും ഉന്നയിച്ചു.

നികുതിവിഹിതം വിഭജിക്കുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിർദേശങ്ങളും സഹായധനം ലഭ്യമാക്കാനുള്ള നടപടികളുമൊക്കെ കമ്മിഷനെ ബോധ്യപ്പെടുത്തി. അർഹമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ – ധനമന്ത്രി പറഞ്ഞു.

X
Top