
ന്യൂഡൽഹി: ലോകബാങ്ക് ഗ്രൂപ്പിന്റെയും (ഡബ്ല്യു.ബി.ജി) ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും (ഐ.എം.എഫ്) മീറ്റിംഗുകളിലും ജി 20 മീറ്റിംഗിലും പങ്കെടുക്കുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ യു.എസിലേക്ക് പുറപ്പെട്ടു.
ഒരാഴ്ച നീളുന്ന യാത്രയിൽ രണ്ടാമത്തെ ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗിന് ധനമന്ത്രി ആതിഥേയത്വം വഹിക്കും. കൂടാതെ, ഏപ്രിൽ 10 മുതൽ ഏപ്രിൽ 16 വരെയുള്ള സന്ദർശനത്തിൽ അവർക്ക് ഉഭയകക്ഷി മീറ്റിംഗുകളിലും മറ്റ് അനുബന്ധ മീറ്റിംഗുകളിലും പങ്കെടുക്കും.
ആഗോള സാമ്പത്തിക വിദഗ്ധർ, ആഗോള ബിസിനസ് നേതാക്കൾ എന്നിവരുമായുള്ള മീറ്റിംഗുകളിലും ധനമന്ത്രി പങ്കെടുക്കും.
രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ചർച്ചകളും ഉണ്ടായിരിക്കും. സീതാരാമനും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസും ഏപ്രിൽ 12-13 തീയതികളിൽ നടക്കുന്ന രണ്ടാമത്തെ ജി20 എഫ്എംസിബിജി യോഗത്തിൽ സംയുക്തമായി അധ്യക്ഷനാകും.
ജി 20 അംഗങ്ങൾ, 13 ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ എന്നിവിടങ്ങളിൽ നിന്നുള്ള 350 പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ ആഗോള പ്രശ്‌നങ്ങളെ കുറിച്ചുള്ള വിഷയങ്ങൾ ചർച്ചയാകും.