Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കേരളത്തിന്റെ സാമ്പത്തീക സ്ഥിതി മോശമെങ്കിലും കടം പെരുകിയിട്ടില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അപകടത്തിലാണെങ്കിലും ശ്രീലങ്കയുടേതിനു സമാനമായി കടം പെരുകിയെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കടം പെരുകിയതല്ല, അനുവദനീയമായ പരിധിക്കു മുകളിലാണു കടം എന്നതാണു സ്ഥിതി. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 32 ശതമാനത്തിൽ കടം നിൽക്കണമെന്നാണ്.

ഇപ്പോൾ അതു 38% ആയി. കേന്ദ്ര സർക്കാരിന്റെ തെറ്റായ സമീപനം മൂലം സംസ്ഥാനത്തിനുള്ള വിഹിതത്തിൽ 24,000 കോടി രൂപയുടെ കുറവുണ്ടായി. അതു സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കും എന്ന വാദത്തിന് അർഥമില്ലെന്നു മന്ത്രി പറഞ്ഞു.

ജിഡിപിയുടെ 3% വായ്പ എന്ന പരിധി കോവിഡ് കാലത്ത് 5% ആയി കേന്ദ്രം ഉയർത്തിയപ്പോഴാണ് കടം കൂടിയ സ്ഥിതിയുണ്ടായത്. വായ്പാ ബാധ്യത കുറയ്ക്കാനും വരുമാനം കൂട്ടാനും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി നേടിയെടുക്കാനുമുള്ള ശ്രമങ്ങൾക്കു ധന ഉത്തരവാദിത്ത ബിൽ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്.

X
Top