ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ച് വർഷം അഭൂതപൂർവമായ വികസനത്തിന്റെ വർഷങ്ങളായിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ബജറ്റ് അവതരിപ്പിക്കവെ മന്ത്രി വ്യക്തമാക്കി.
കൂടുതൽ മെഡിക്കൽ കോളജുകൾ രാജ്യത്ത് യാഥാർഥ്യമാക്കും. വന്ദേഭാരത് ട്രെയിന്റെ നിലവാരത്തിൽ 40,000 ബോഗികൾ നിർമിക്കും.
കൂടുതൽ വിമാനത്താവളങ്ങൾ യാഥാർഥ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.