രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുമെന്ന് ധനമന്ത്രി

കൊച്ചി: സെപ്തംബർ ഒൻപതിന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ചരക്ക് സേവന നികുതി(ജിഎസ്ടി/GST) നിരക്കുകൾ ഏകീകരിക്കുന്നതിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ(Nirmala Sitharaman) പറഞ്ഞു.

ബീഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രി അധ്യക്ഷതയിലുള്ള മന്ത്രി തല സമിതി ഇക്കാര്യത്തെ കുറിച്ച് കഴിഞ്ഞ വാരം ചർച്ച നടത്തിയിരുന്നു. അഞ്ച്, 12,18, 24 ശതമാനങ്ങളിലുള്ള സ്ളാബുകളിൽ നികുതി നിരക്ക് നിലനിറുത്തണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്.

ജിഎസ്ടി നിരക്ക് ഏകീകരിക്കുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥ സമിതിയുടെ നിർദേശം കൗൺസിൽ യോഗം പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

X
Top