തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെന്ന് അദ്ദേഹം നിയമസഭയിൽ കുറ്റപ്പെടുത്തി.
ധനകമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറയ്ക്കുന്നു. പദ്ധതി വിഹിതം വെട്ടികുറയ്ക്കുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്ബി വായ്പ കടമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽപെടുത്തിയത്. 14-ാം ധനക്കമ്മീഷനിൽ ഗ്രാന്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാന്റ് കുറയ്ക്കാൻ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണെന്നും ധനമന്ത്രി പറഞ്ഞു.