Alt Image
സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 2050 ഓടെ മൂന്നിരട്ടിയാകുമെന്ന്വൻ ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രിവിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും ബജറ്റിൽ വാരിക്കോരിബജറ്റ് 2025: കർഷകർക്ക് തലോടൽ; സംരംഭകർക്കും നിരാശപ്പെടേണ്ട, സാധാരണക്കാർക്കായി നികുതി ഇളവ്

വൻ ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. 1.15 മണിക്കൂർ നീണ്ടുനിന്ന ബജറ്റ് അവതരണത്തിൽ വൻ പ്രഖ്യാപനങ്ങളാണുള്ളത്. ബജറ്റ് ധനമന്ത്രി പാർലമെന്‍റിൽ സമർപ്പിച്ചു.

ആദായനികുതി പരിധി ഉയർത്തിയത് ഉൾപ്പെടെ വൻ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. 12 ലക്ഷം വരെ നികുതിയില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം.

25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലൂടെ ഉണ്ടാവുക.
ബജറ്റ് പ്രഖ്യാപനത്തിലൂടെ മധ്യവർഗത്തിന്‍റെ കൈയിലേക്ക് കൂടുതൽ പണം എത്തും. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി.

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും. ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും. എഐ പഠനത്തിന് സെന്‍റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

പ്രധാന പ്രഖ്യാപനങ്ങൾ

  • ബജറ്റിന്‍റെ ഊന്നല്‍ പത്ത് മേഖലകളിൽ
  • അടുത്ത അഞ്ചുവര്‍ഷം അവസരങ്ങളുടെ കാലം
  • സന്പൂർണ ദാരിദ്ര്യനിർമാർജനം മുഖ്യലക്ഷ്യം
  • പിഎം ധൻധ്യാനയോചന വ്യാപിപ്പിക്കും
  • പരുത്തികർഷകർക്കായി പ്രത്യേക പാക്കേജ്
  • കിസാൻ വായ്പാ പദ്ധതിയുടെ പരിധി അഞ്ച് ലക്ഷമാക്കി ഉ‍യർത്തി
  • ഗ്രാമീണമേഖലയ്ക്ക് അർഹമായ പരിഗണന
  • മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക പദ്ധതി
  • ചെറുകിട-ഇടത്തരം മേഖലകൾക്കു ഊന്നൽ നൽകും
  • സ്റ്റാർട്ട് അപ്പിൽ 27 പദ്ധതികൾ കൂടി ഉൾപ്പെടുത്തി
  • ബിഹാറിനായി മഖാന ബോർഡ്
  • പാദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിൽ അവസരങ്ങൾ‌
  • നൈപുണ്യവികസനത്തിന് അഞ്ച് നാഷണൽ സെന്‍റർ ഫോർ എക്സലൻസ്
  • ഭക്ഷ്യസംസ്കരണത്തിന് പ്രത്യേക പദ്ധതി
  • അങ്കണവാടികൾക്കു പ്രത്യേക പദ്ധതി
  • മെയ്ഡ് ഇൻ ഇന്ത്യ ടാഗിനു പ്രചാരണം
  • അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി
  • ആദിവാസി വനിതാസംരംഭങ്ങൾക്കു സഹായം
  • തദ്ദേശീയ കളിപ്പാട്ട മേഖലയെ പ്രോത്സാഹിപ്പിക്കും
  • സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കും
  • സംസ്ഥാനങ്ങൾക്ക് ഒന്നര ലക്ഷം കോടി
  • ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
  • പയർവർഗങ്ങളിൽ സ്വാശ്രയത്വം കൈവരിക്കാൻ ആറ് വർഷത്തെ പദ്ധതി
  • ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്‍റർനെറ്റ് സൗകര്യം
  • വഴിയോര കച്ചവടക്കാർക്കായി പ്രധാനമന്ത്രിയുടെ സ്വനിധി സഹായ പദ്ധതി
  • അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും
  • ഡേകെയർ കാൻസർ സെന്‍ററുകൾ
  • സർക്കാർ മെഡിക്കൽ കോളജുകളിൽ അഞ്ചു വർഷത്തിനകം 75,000 സീറ്റുകൾ കൂട്ടും
  • 36 ജീവൻരക്ഷാമരുന്നുകളെ കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാക്കി
  • അടുത്തവർഷത്തേക്ക് 10000 പിഎം റിസർച്ച് സ്കോളർഷിപ്പ്
  • ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം
  • ഇലക്‌ട്രിക് വാഹനങ്ങൾക്കും മൊബൈലിനും വില കുറയും

X
Top