Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വിപണി കടമെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രാലയം,ആര്‍ബിഐ യോഗം

ന്യൂഡല്‍ഹി: മാര്‍ച്ച് 27 ന് നടത്താനിരുന്ന ധനമന്ത്രാലയം,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ‘ വായ്പയെടുക്കല്‍’ യോഗം മാറ്റിവച്ചു. പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

2024 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയിലെ വായ്പ പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഡേറ്റഡ് സെക്യൂരിറ്റികള്‍ വഴി 15.43ലക്ഷം കോടി രൂപയുടെ കടമെടുപ്പിന് കേന്ദ്രസര്‍ക്കാര്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍ തയ്യാറാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

14.21 കോടി രൂപയാണ് നടപ്പ് സാമ്പത്തികവര്‍ഷത്തിലെ കടം. അതേസമയം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ ഇന്ത്യന്‍ ഗവണ്‍മെന്റ് കടമെടുപ്പ് മൊത്ത വായ്പാ ലക്ഷ്യത്തിന്റെ 55% മുതല്‍ 58% വരെയാകുമെന്ന ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുഴുവന്‍ വര്‍ഷ ലക്ഷ്യത്തിന്റെ 58% ശതമാനമാണ് സര്‍ക്കാര്‍ കടമെടുത്തത്.

X
Top