Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സാമ്പത്തിക പ്രതിസന്ധി: സംസ്ഥാന സർക്കാർ 4263 കോടിയുടെ കടപ്പത്രമിറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ 4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ധനശേഖരണത്തിന് കടപ്പത്രം പുറപ്പെടുവിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.

വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. ചൊവ്വാഴ്ചയാണ് കടപ്പത്രത്തിന്റെ ഭാഗമായുള്ള ലേലം. റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനം വഴിയാണ് ലേലം.

ധനവിനിയോഗം നിയന്ത്രിക്കാൻ 10 ലക്ഷംരൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ അനുമതിയില്ലാതെ മാറ്റരുതെന്നാണ് നിർദേശം.

ഇതിനുപുറമേ, ട്രഷറി അക്കൗണ്ടിൽ നിന്ന് 25 കോടി രൂപയിൽ കൂടുതൽ പിൻവലിക്കാൻ വിവിധ സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

X
Top