തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാനിരിക്കേ, ഇപ്പോഴുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം 3000 കോടി രൂപ കടമെടുക്കും.
ഇതിനായുള്ള കടപ്പത്രത്തിന്റെ ലേലം ഫെബ്രുവരി നാലിനു നടക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.
റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴിയാണ് ലേലം.