ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

സാമ്പത്തികപ്രതിസന്ധി: സംസ്ഥാന സർക്കാർ പദ്ധതികൾ വെട്ടിക്കുറയ്ക്കും; മുൻഗണാക്രമം നിശ്ചയിക്കാൻ സെക്രട്ടറിതല സമിതി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പദ്ധതികൾ വെട്ടിക്കുറയ്ക്കും. അനുവദിച്ച തുക പുനഃക്രമീകരിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. അവശ്യംവേണ്ട പദ്ധതികളുടെ മുൻഗണാക്രമം നിശ്ചയിക്കാൻ സെക്രട്ടറിതലസമിതിയും രൂപവത്‌കരിച്ചു.

പദ്ധതികൾ ഇല്ലാതാകുന്നതോടൊപ്പം തുക അനുവദിക്കുന്നതും കുറയും. കേന്ദ്രവിഹിതം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ക്രമീകരണം.

ധനം, റവന്യു, വ്യവസായം, നിയമം, ജലം, ഊർജം, വനം, തദ്ദേശം, എക്‌സൈസ് മന്ത്രിമാർ അടങ്ങുന്ന സമിതിയാണ് രൂപവത്‌കരിക്കുക. അനിവാര്യത കണക്കിലെടുത്താകും തുക അനുവദിക്കുക. ഫലത്തിൽ പല പദ്ധികളും ഇല്ലാതാകും. എന്നാൽ ക്രമീകരണം നടത്തുന്നുവെന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.

പദ്ധതികൾ അവലോകനംചെയ്ത് മുൻഗണ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറി, ധന, ആസൂത്രണ സെക്രട്ടറിമാരുടെ സമിതി രൂപവത്‌കരിക്കും.

സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കാനും തീരുമാനമായി. സെക്രട്ടറിമാർക്ക് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാം. 26-ന് മുമ്പ് ഉത്തരവ് ഇറക്കണം. പരാതികളുണ്ടായാൽ പരിഗണിക്കാൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും.

കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഉയർത്തിയ നിരക്കുകളിൽ വർധനയുണ്ടാകില്ല. വിദ്യാർത്ഥികൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെ ഒഴിവാക്കും.

വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും മന്ത്രിതല സമതി രൂപീകരിച്ചു.

X
Top