കൊച്ചി: മികച്ച തെഴിലിടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിന്‍ജൻറ് ഗ്ലോബൽ സൊല്യൂഷൻസ്. ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യ’ പട്ടികയിലാണ് തുടർച്ചയായ മൂന്നാം തവണയും കമ്പനി സ്ഥാനമുറപ്പിച്ചത്.
ജീവനക്കാരുടെ ഇടയിൽ പരസ്പര ബഹുമാനം, വിശ്വാസം, മികച്ച പ്രകടനം, പ്രൊഫഷണൽ മികവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫിൻജന്റിന്റെ നിരന്തര ശ്രമങ്ങൾക്കുള്ള അംഗീകരമാണ് ലഭിച്ച പുരസ്കാരം.
ഫിന്‍ജന്റിന്റെ എല്ലാ ജീവനക്കാർക്കും അവരുടെ തൊഴിൽപരമായ വളർച്ചക്കും പുരോഗമനത്തിനും വേണ്ടി വേറിട്ട അവസരങ്ങളാണ് കമ്പനി ഒരുക്കികൊടുക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, എആർ, വിആർ, തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾക്കൊപ്പം ക്രിയാത്മകതയും സഹകരണവും വളർത്തുന്ന അന്തരീക്ഷവും കമ്പനി സൃഷ്ടിക്കുന്നു.
ഇത്തരത്തിലുള്ള സമീപനത്തിന്റെ ഫലമായി ആഗോളതലത്തിൽ അംഗീകൃത ബ്രാൻഡുകളുമായി കൈകോർക്കുവാനും കമ്പനി വികസിപ്പിച്ച ഇൻഫിൻസ്, റീച്ച് ഔട്ട്, സ്കിൽ ലേക്ക് പോലുള്ള ഉൽപ്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കാനും ഫിന്‍ജന്റിന് ഇതിനോടകം സാധിച്ചു.
ആളുകളുടെ ജീവിതത്തിൽ അർത്ഥവത്തായ സ്വാധീനം ചെലുത്തുക എന്നതാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഫിന്‍ജൻറ് സീനിയർ വൈസ് പ്രസിഡന്റ് ദീപു പ്രകാശ് പറഞ്ഞു.
“ഒരു പ്രൊജക്റ്റ് ലാഭമുണ്ടാക്കുന്നതോടൊപ്പം തന്നെ അതിന്റെ ഉദ്ദേശ്യത്തിനും സ്വാധീനത്തിനും കമ്പനി മുൻഗണന കൊടുക്കുന്നു. ഇത് കോർപ്പറേറ്റ് ലോകത്ത് അസാധാരണമായ സമീപനമാണെങ്കിലും പിന്തുടരേണ്ട ശരിയായ പാതയാണെന്ന് തന്നെ ഫിൻജന്റ് വിശ്വസിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിൻജന്റ് തങ്ങളുടെ ജീവനക്കാരെയും അവരുടെ ജോലിയെയും ആദരിക്കുന്നതോടൊപ്പം തുടർച്ചയായ മൂന്നാം തവണയും ഈ അഗീകാരം ലഭിച്ചതിൽ അഭിമാനിക്കുന്നു.
ടീം അംഗങ്ങളെ പിന്തുണയ്ക്കുന്ന, അവരുടെ തൊഴിൽപരമായ വളർച്ചയ്ക്ക് സഹായിക്കുന്നതുമായ സംതൃപ്ത തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ കമ്പനി ഉറച്ചുനിൽക്കുന്നു.