ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പണപ്പെരുപ്പം: ആര്‍ബിഐയെ സമീപിക്കാനൊരുങ്ങി ധനമന്ത്രാലയം, ക്രെഡിറ്റ് നിയന്ത്രണം ആവശ്യപ്പെട്ടേയ്ക്കും

ന്യൂഡല്‍ഹി: ചില്ലറ പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തില്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്കിനെ (ആര്‍ബിഐ) സമീപിച്ചേക്കും.  ഭക്ഷ്യധാന്യങ്ങള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണ വിത്തുകള്‍, അസംസ്‌കൃത പരുത്തി, പഞ്ചസാര എന്നിവയുള്‍പ്പെടെയുള്ള സെന്‍സിറ്റീവ് ചരക്കുകളുടെ  വ്യാപാരികള്‍ക്കുള്ള വായ്പ നിയന്ത്രിക്കാനാണിത്. ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ സെക്ഷന്‍ 21, 35 എ എന്നിവ പ്രകാരം റിസര്‍വ് ബാങ്കിന് അത്തരം തിരഞ്ഞെടുത്ത ക്രെഡിറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും, ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മൊത്ത ഉപഭോക്തൃ വില സൂചികയില്‍ ഗണ്യമായ വെയ്‌റ്റേജ് ഉള്ളതിനാല്‍ ഈ ചരക്കുകള്‍ സെന്‍സിറ്റീവ് ആയി കണക്കാക്കപ്പെടുന്നു. അവശ്യവസ്തുക്കളുടെ ഊഹക്കച്ചവടത്തിനായി ബാങ്ക് ക്രെഡിറ്റ് ഉപയോഗിക്കുന്നത് തടയുക, അതിന്റെ ഫലമായുണ്ടാകുന്ന വിലക്കയറ്റം ഒഴിവാക്കുക എന്നിവയാണ് ക്രെഡിറ്റ് നിയന്ത്രണങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.  ഓരോ ചരക്കും ബാങ്കുകള്‍ വേര്‍തിരിക്കുകയും അവയ്ക്ക് ക്രെഡിറ്റ് പരിധി നിശ്ചയിക്കുകയും വേണം.

”ചില ആളുകള്‍ വലിയ അളവില്‍ ചരക്കുകള്‍ പൂഴ്ത്തിവയ്ക്കുകയാണെങ്കില്‍, ബാങ്കുകള്‍ക്ക് ക്രെഡിറ്റ് നിയന്ത്രണം ഏര്‍പ്പെടുത്താനും പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാനും കഴിയും. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള പലിശ ഇതര നിരക്ക് നടപടികളാണിവ, ”ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേന്ദ്രത്തിന് ഇത് റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെടുത്താനേ സാധിക്കൂ. അന്തിമ തീരുമാനം സെന്‍ട്രല്‍ ബാങ്കിന്റേതാണ്.

X
Top