ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

സ്വകാര്യ, പൊതു നിക്ഷേപം ഉയരുകയാണെന്ന് ധനമന്ത്രാലയം

ന്യൂഡെല് ഹി: 2024 സാമ്പത്തിക വര് ഷത്തിന്റെ ആദ്യ പാദത്തില് പൊതു, സ്വകാര്യ നിക്ഷേപത്തില് കുത്തനെ വര് ദ്ധനവുണ്ടായി.ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകനം സൂചിപ്പിക്കുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്വകാര്യ മേഖല പ്രഖ്യാപിച്ച പുതിയ നിക്ഷേപ പദ്ധതികള്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണ്.

സ്വകാര്യ മേഖലയുടെ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപനങ്ങള്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 11.6 ശതമാനം കൂടുതലാണെന്ന് സിഎംഐഇ കാപെക്‌സ് ഡാറ്റാബേസ് ഉദ്ധരിച്ച് ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറഞ്ഞു.മൊത്തം പുതിയ നിക്ഷേപ പദ്ധതികളില്‍ 72 ശതമാനവും ഗതാഗത സേവന വ്യവസായത്തിലാണ്.വൈദ്യുതിയും രാസവസ്തുക്കളും തുടര്‍ന്നുള്ള വിഹിതം സ്വീകരിച്ചു.

ഭക്ഷ്യേതര ബാങ്ക് വായ്പയിലെ ഇരട്ട അക്ക വളര്‍ച്ചയ്‌ക്കൊപ്പം ഉയര്‍ന്ന ശേഷി വിനിയോഗവും പുതിയ നിക്ഷേപം നടത്താനുള്ള സ്വകാര്യ മേഖലയുടെ ഇച്ഛാശക്തി വെളിവാക്കുന്നു. എസ്ബിഐ റിപ്പോര്‍ട്ട് അനുസരിച്ച്, 2024 സാമ്പത്തിക വര്‍ഷത്തില്‍ (ജൂലൈ 27 വരെ) വായ്പാ 19.7 ശതമാനം വളര്‍ച്ച കാണിച്ചിട്ടുണ്ട്.

പൊതു നിക്ഷേപം
ആദ്യ പാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാപെക്‌സ് 59 ശതമാനമാണ് വര്‍ദ്ധിച്ചത്. സംസ്ഥാനങ്ങള്‍ കാപക്‌സ് 74.3 ശതമാനം ഉയര്‍ത്തി. സര്‍ക്കാറിന്റെ മികച്ച മൂലധനച്ചെലവ് വ്യവസ്ഥ സ്വകാര്യ നിക്ഷേപത്തിനും ഉണര്‍വ് നല്‍കുന്നു.

ഹൈ-ഫ്രീക്വന്‍സി സൂചകങ്ങളുടെയും വ്യവസായ റിപ്പോര്‍ട്ടുകളുടെയും പ്രകടനത്തില്‍ നിന്ന് ഇത് വ്യക്തമാണ്, റിപ്പോര്‍ട്ട് പറഞ്ഞു. ജൂലൈയിലെ പ്രതിമാസ സാമ്പത്തിക അവലോകനം പ്രതീക്ഷിക്കുന്നത് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയും നവയുഗ മേഖലകളും (ഗ്രീന്‍ ഹൈഡ്രജന്‍, അര്‍ദ്ധചാലകങ്ങള്‍, സോളാര്‍ മൊഡ്യൂളുകള്‍ എന്നിവ പോലുള്ളവ) 2023 സാമ്പത്തിക വര്‍ഷത്തിനും 2027 സാമ്പത്തിക വര്‍ഷത്തിനും ഇടയിലുള്ള കാപെക്‌സിന്റെ 17% വരും എന്നാണ്. ഉല്‍പാദന മേഖലയിലെ ശേഷി വിനിയോഗം ഇപ്പോള്‍ അതിന്റെ ദീര്‍ഘകാല ശരാശരിയേക്കാള്‍ കൂടുതലാണ്.

X
Top