
മുംബൈ: യുകെയുടെ വികസന ധനകാര്യ സ്ഥാപനവും ഇംപാക്ട് ഇൻവെസ്റ്ററുമായ ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റിന്റെ (BII) നേതൃത്വത്തിൽ 200 കോടി രൂപ സമാഹരിച്ച് ഫിൻടെക് കമ്പനിയായ കിനാര ക്യാപിറ്റൽ. നുവീൻ, എഎസ്എൻ മൈക്രോക്രെഡിറ്റ്ഫോണ്ട്സ് തുടങ്ങിയ നിലവിലെ നിക്ഷേപകരിൽ നിന്നുള്ള പങ്കാളിത്തവും ഈ ഫണ്ടിംഗ് റൗണ്ടിൽ ഉണ്ടായിരുന്നു.
ഇക്വിറ്റി നിക്ഷേപം 2025-ഓടെ 5 മടങ്ങ് വളർത്താനും അവരുടെ ആപ്പ് ഉപയോഗിച്ച് ഔപചാരിക സാമ്പത്തിക ഉൾപ്പെടുത്തലിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിച്ച് 6,000 കോടിയുടെ എയുഎം സൃഷ്ഠിക്കാനും കമ്പനി പദ്ധതിയിടുന്നു.
ഈ മൂലധനും ഇന്ത്യയിലെ എംഎസ്എംഇ മേഖലയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി തങ്ങളുടെ ഓഫറുകൾ വിപുലീകരിക്കാൻ സഹായിക്കുമെന്ന് കിനാര ക്യാപിറ്റൽ സ്ഥാപകയും സിഇഒയുമായ ഹർദിക ഷാ പറഞ്ഞു. കൂടാതെ, ഉൽപ്പാദനം, വ്യാപാരം, സേവനം തുടങ്ങിയ ഉപമേഖലകളിലെ 300-ലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) 1-30 ലക്ഷം രൂപ പരിധിയിൽ ഈട് രഹിത ബിസിനസ് ലോണുകൾ വാദ്ഗാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 ലധികം നഗരങ്ങളിലെ 2,00,000 എംഎസ്എംഇകൾക്ക് സേവനം നൽകാൻ കിനാര ക്യാപിറ്റൽ ലക്ഷ്യമിടുന്നു.