ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഫിൻ‌ടെക് സ്റ്റാർട്ടപ്പായ ഫിൻഎഗ് 3 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയായ ബിലിങ്ക് ഇൻവെസ്റ്റ് നേതൃത്വം നൽകിയ ഒരു ഫണ്ടിംഗ് റൗണ്ടിൽ 3 മില്യൺ ഡോളർ സമാഹരിച്ച് ഫിൻ‌ടെക് സ്റ്റാർട്ടപ്പായ ഫിൻഎഗ് ടെക്‌നോളജീസ്. ക്യാഷ് ഫ്ലോ അടിസ്ഥാനമാക്കിയുള്ള സപ്ലൈ ചെയിൻ ഫിനാൻസ് വാഗ്ദാനം ചെയ്യുന്ന കമ്പനിയാണിത്.

നിലവിലുള്ള നിക്ഷേപകരായ പ്രൈം വെഞ്ച്വർ പാർട്ണർസിന്റെ പങ്കാളിത്തവും ഈ പ്രീ സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ ഉണ്ടായിരുന്നു. ബിസിനസ് വിപുലീകരിക്കാനും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്താനും കമ്പനി ഈ മൂലധനം ഉപയോഗിക്കും.

ആഗോള സപ്ലൈ ചെയിൻ ഫിനാൻസിംഗ് വോള്യങ്ങൾ ഏകദേശം 17 ശതമാനം സിഎജിആറിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2021 ൽ ഇത് 1.8 ട്രില്യൺ ഡോളറായിരുന്നു.

X
Top