ന്യൂഡൽഹി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലെ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്, അനിമൽ ഹസ്ബന്ററി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിന് (എഎച്ച്ഐഡിഎഫ്) കീഴിൽ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി നടപ്പിലാക്കുന്നു.
ഈട് നൽകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കി മൃഗ സംരക്ഷണ മേഖലയിൽ വായ്പ വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഈ മേഖലയുമായി ബന്ധപ്പെട്ട സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലേക്ക് വായ്പാ ഒഴുക്ക് സുഗമമാക്കുന്നതിനും ഇത് സഹായിക്കും.
ഈ പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിന്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് 750 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് സ്ഥാപിച്ചു.
ഇത് വായ്പ നൽകുന്നതിന് അർഹതയുള്ള സ്ഥാപനങ്ങൾ എംഎസ്എംഇ-കൾക്ക് നൽകുന്ന വായ്പ്പാ സൗകര്യങ്ങളുടെ 25% വരെ വായ്പ ഗ്യാരണ്ടീ നൽകുന്നതിന് സഹായിക്കും.
ഈ വായ്‌പാ ഗ്യാരന്റി പദ്ധതി, മൃഗ സംരക്ഷണ മേഖലയിലെ വായ്പ സൗകര്യങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്ക് ധനസഹായം ലഭ്യമാക്കുന്നു. പ്രധാനമായും വായ്പ നൽകുന്നവരിൽ നിന്ന്, ഒന്നാം തലമുറ സംരംഭകർക്കും, സംരംഭങ്ങൾക്ക് ആവശ്യമായ വായ്പയ്ക്ക് ഈട് സുരക്ഷ നൽകാൻ കഴിയാത്ത സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിനും സാമ്പത്തിക സഹായം ലഭ്യമാക്കുന്നു.
ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിയിൽ, വായ്പ നൽകുന്നയാൾ പദ്ധതിയുടെ പ്രവർത്തനക്ഷമതയ്ക്ക് പ്രാധാന്യം നൽകുകയും, ധനസഹായം നൽകുന്ന ആസ്തികളുടെ പ്രാഥമിക സുരക്ഷയുടെ അടിസ്ഥാനത്തിൽ വായ്പ സൗകര്യം സുരക്ഷിതമാക്കുകയും വേണം.
എഎച്ച്ഐഡിഎഫ് പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
- 3% പലിശ ഇളവ്
- ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (NCDC) നിന്നും മൊത്തം പദ്ധതിച്ചെലവിന്റെ 90% വരെ വായ്പ.