
ന്യൂഡല്‍ഹി: മൈക്രോ ഫിനാന്‍സിംഗില്‍ 40 ശതമാനം വിഹിതത്തോടെ മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (എംഎഫ്‌ഐ) ബാങ്കുകളെ പിന്നിലാക്കി. 2023 സാമ്പത്തികവര്‍ഷത്തിലെ കണക്കാണിത്. നാല് വര്‍ഷത്തിന് ശേഷമാണ് എംഎഫ്‌ഐ ബാങ്കുകളെ മറികടക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം വായ്പ വിതരണത്തിന് അവര്‍ക്കായി. മൈക്രോഫിനാന്‍സില്‍ എംഎഫ്‌ഐ വിഹിതം 2020 ല്‍ 32 ശതമാനവും 2021 ല്‍ 31 ശതമാനവും 2022 ല്‍ 35 ശതമാനവുമായിരുന്നു. 2023 ല്‍ മൊത്തം വായ്പകളുടെ 40 ശതമാനം വിഹിതം നേടി.
ബാങ്കുകളുടെ വിഹിതം 600 ബേസിസ് പോയിന്റ് കുറഞ്ഞ് 34 ശതമാനമാണ്. മിക്കവാറും എല്ലാ ബാങ്കുകള്‍ക്കും അവരുടെ മുന്‍ഗണനാ വായ്പാ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായി ഒരു എംഎഫ്‌ഐ ബുക്ക് ഉണ്ട്. അസറ്റ് അണ്ടര്‍ മാനേജ്‌മെന്റിന്റെ (എയുഎം) 34 ശതമാനം 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ നിയന്ത്രിക്കുന്നു.
2020, 2022 സാമ്പത്തിക വര്‍ഷങ്ങളിലെ 40 ശതമാനത്തില്‍ നിന്ന് കുറവ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ അവരുടെ വിഹിതം 44 ശതമാനമായി ഉയര്‍ന്നിരുന്നു. അനുകൂലമായ മാക്രോ ഇക്കണോമിക് കാലാവസ്ഥയും പുതുക്കിയ ഡിമാന്‍ഡും കാരണം മൈക്രോഫിനാന്‍സ് വ്യവസായം 2023 സാമ്പത്തിക വര്‍ഷത്തില്‍ 37 ശതമാനം വളര്‍ന്നു.