2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഫസ്റ്റ്‌ക്രൈ ഐപിഒ ഓഗസ്റ്റ്‌ 6 മുതല്‍

മുംബൈ: ഫസ്റ്റ്‌ക്രൈ എന്ന ബ്രാന്റ്‌ നാമത്തില്‍ കുട്ടികള്‍ക്കുള്ള വസ്‌ത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്ന ബ്രെയിന്‍ബീസ്‌ സൊല്യൂഷന്‍സിന്റെ ഐപിഒ ഓഗസ്റ്റ്‌ ആറ്‌ മുതല്‍ എട്ട്‌ വരെ നടക്കും.

ഐപിഒയുടെ ഇഷ്യു വില 400-465 രൂപയാണ്‌. 32 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ 13ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഓഹരികളുടെ വില്‍പ്പനയിലൂടെ 4193.73 കോടി സമാഹരിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. 1666 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 4187.72 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌. ബ്രെയിന്‍ബീസ്‌ ഡിസംബറിലാണ്‌ ആദ്യമായി ഐപിഒയ്‌ക്ക്‌ അനുമതി തേടി സെബിയെ സമീപിച്ചത്‌.

എന്നാല്‍ കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്തണമെന്ന്‌ സെബി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ആദ്യത്തെ അപേക്ഷ പിന്‍വലിക്കുകയും പുതുക്കിയ ഡ്രാഫ്‌റ്റ്‌ നല്‍കുകയും ചെയ്‌തു.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍ബീസ്‌ 2023-24ല്‍ 6480.86 കോടി രൂപ വരുമാനമാണ്‌ കൈവരിച്ചത്‌. മുന്‍വര്‍ഷത്തെ വരുമാനം 5632 കോടി രൂപയായിരുന്നു.

2022-23ല്‍ 486.01 കോടി രൂപ നഷ്‌ടം നേരിട്ട കമ്പനി 2023-24ല്‍ നഷ്‌ടം 321.51 കോടി രൂപയായി കുറച്ചു.

X
Top