Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ചൈനയുടെ വളര്‍ച്ചാ അനുമാനം 4.8 ശതമാനമായി താഴ്ത്തി ഫിച്ച്

ബെയ്‌ജിങ്‌: ആഗോള റേറ്റിങ് ഏജന്സിയായ ഫിച്ച് ചൈനയുടെ വളര്ച്ചാ അനുമാനം 5.6 ശതമാനത്തില് നിന്ന് 4.8 ശതമാനമായി താഴ്ത്തി. കോവിഡ് നിയന്ത്രണങ്ങളില് നിന്ന് പിന്മാറിയതിനുശേഷമുള്ള തളര്ച്ചയാണ് റേറ്റിങ് താഴ്ത്താന് കാരണമെന്ന് ഫിച്ച് നിരീക്ഷിക്കുന്നു.

ദീര്ഘകാല വിദേശ കറന്സി റേറ്റിങ് ‘എ പ്ലസ്’ സ്ഥിരത (സ്റ്റേബിള്) നിലനിര്ത്തുകയും ചെയ്തു. സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള സമ്മര്ദം രൂക്ഷമായ സാഹചര്യത്തില് ചൈനയുടെ ഫാക്ടറി പ്രവര്ത്തനങ്ങള് ഓഗസ്റ്റില് തുടര്ച്ചയായ അഞ്ചാം മാസവും ചുരുങ്ങിയെന്ന് ഔദ്യോഗിക കണക്കുകള് വ്യക്തമാക്കുന്നു.

എസ്ആന്ഡ്പി ഗ്ലോബലും കഴിഞ്ഞ ജൂണില് ചൈനിയുടെ വളര്ച്ചാ അനുമാനം കുറച്ചിരുന്നു. സമ്പദ്ഘടനക്ക് കരുത്തേകുന്ന ഉത്തേജന നടപടികളുമായി ചൈന മുന്നോട്ടു പോകുമെന്നതിന്റെ സൂചന ഇത് നല്കിയിരുന്നു.

ചൈനയുടെ വളര്ച്ച 5.5 ശതമാനത്തില് നിന്ന് 5.2 ശതമാനമായി കുറയുമെന്നാണ് എസ്ആന്ഡ്പിയുടെ അനുമാനം. ഗോള്ഡ്മാന് സാച്സ് ഉള്പ്പടെയുള്ള നിക്ഷേപ ബാങ്കുകളും അനുമാനം താഴ്ത്തിയിരുന്നു.

ഉപഭോക്തൃ ഉത്പന്ന വിപണിയിലും ഭവന മേഖലയിലും കടുത്ത മാന്ദ്യം പ്രകടമാണെന്ന വിലയിരുത്തലാണ് ചൈനയില് നിന്ന് വരുന്നത്.

മൂന്നു വര്ഷം നീണ്ട ‘സീറോ കോവിഡ്’ നയത്തില് നിന്ന് തിരികെ വന്നതിനുശേഷം ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ഘടന സമീപ മാസങ്ങളില് മന്ദഗതിയിലായിരുന്നു. വസ്തു നിക്ഷേപവും വ്യാവസായിക ഉത്പാദനവും ചില്ലറ വില്പനയും മെയ് മാസത്തില് ഇടിവ് രേഖപ്പെടുത്തിയിരുന്നു.

തൊഴിലില്ലായ്മ റെക്കോഡ് നിലവാരമായ 20.8 ശതമാനത്തിലെത്തുകയും ചെയ്തു.

X
Top