![](https://www.livenewage.com/wp-content/uploads/2022/05/gdp-11.jpg)
ന്യൂഡല്‍ഹി: ആഗോള മാന്ദ്യം, ഉയര്‍ന്ന ഊര്‍ജ ചെലവ്,, പലിശ നിരക്ക് വര്‍ദ്ധന എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ അനുമാനം കുറച്ചിരിക്കയാണ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 7 ശതമാനമാകുമെന്ന് അവര്‍ പറയുന്നു. നേരത്തയുള്ള അനുമാനം 7.8 ശതമാനമായിരുന്നു.
നിലവിലെ അനുമാനം റിസര്‍വ് ബാങ്കിന്റേതിനേക്കാള്‍ കുറവാണ്. 7.2 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച നിരക്ക് 7.4 ശതമാനത്തില്‍ നിന്നും 6.7 ശതമാനമായി കുറയ്ക്കാനും ഏജന്‍സി തയ്യാറായി.
ആഗോളസമ്പദ് വ്യവസ്ഥ ചുരുങ്ങുന്ന സാഹചര്യത്തിലാണ് ഫിച്ച് ഇന്ത്യന്‍ ജിഡിപി അനുമാനം കുറച്ചിരിക്കുന്നത്. റേറ്റിംഗ് ഏജന്‍സിയുടെ അഭിപ്രായത്തില്‍ ആഗോള വളര്‍ച്ചാനിരക്ക് 2022 ല്‍ 2.4 ശതമാനവും 2023 ല്‍ 1.7 ശതമാനവുമാണ്. നേരത്തെ ഇത് യഥാക്രമം 2.9 ശതമാനും 2.7 ശതമാനവുമായിരുന്നു.
2023ല്‍ യൂറോസോണ്‍ സമ്പദ്‌വ്യവസ്ഥ 0.1% ചുരുങ്ങുമെന്ന് ഫിച്ച് പ്രതീക്ഷിക്കുന്നു. 2.2 ശതമാനം പോയിന്റിന്റെ ഇടിവ്. യു.എസ് വളര്‍ച്ച 2022ല്‍ 1.7 ശതമാനവും 2023ല്‍ 0.5 ശതമാനവുമായി നിജപ്പെടുത്തി.
യഥാക്രമം 1.2 ശതമാന പോയിന്റിന്റേയും 1 ശതമാനമായപോയിന്റിന്റേയും കുറവാണ് ഇത്. പാന്‍ഡെമിക് നിയന്ത്രണങ്ങളും നീണ്ടുനില്‍ക്കുന്ന സ്വത്ത് മാന്ദ്യവും ചൈനയുടെ വീണ്ടെടുക്കല്‍ പരിമിതപ്പെടുത്തിയെന്നും ഏജന്‍സി പറഞ്ഞു.
ഈ വര്‍ഷം ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥ 2.8 ശതമാനവും അടുത്ത വര്‍ഷം 4.5 ശതമാനവും വളര്‍ച്ച നേടും. യഥാക്രമം 0.9 ശതമാനം പോയിന്റ്, 0.8 ശതമാനം പോയിന്റ് താഴ്ചയാണ് ഇത്.